Monday 27 January 2014

ചീമോ, അത് നിന്‍റെ ആത്മകഥയോ?


നമുക്ക് ഓരോരുത്തര്‍ക്കും 'seasonal obsessions' ഉണ്ടാവാറില്ലേ? എനിക്കുണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. കോഴിക്കോടന്‍ ദിനങ്ങളില്‍ ഇളനീര്‍ ജ്യൂസ്‌ കഴിക്കാന്‍ നഗരം വട്ടം കറങ്ങി കണ്ണൂര്‍ റോഡില്‍ പോകുന്ന ശീലം അത്തരത്തില്‍ ഒന്ന്. പിന്നെ കുറേക്കാലം പുസ്തകങ്ങള്‍ തപ്പി തിരോന്തോരത്തെ വഴികള്‍ മുഴുവനും പഠിച്ചെടുത്തു. ഇപ്പോള്‍ പുതിയ ലഹരി ഫ്രഞ്ച് സിനിമ.
അക്കൂട്ടത്തില്‍ ഒരു സിനിമയുടെ ഓര്‍മ്മകള്‍ എന്‍റെ ഹൃദയത്തില്‍ എവിടെയോ തങ്ങി നില്‍ക്കുന്നു - Lila Says. ഫ്രഞ്ച് സിനിമയിലെ ഒരു വിഭാഗമാണ്‌ അറേബ്യന്‍ വംശജരെപ്പറ്റിയുള്ള ചിത്രങ്ങള്‍, അതില്‍ ഒരെണ്ണം. സംവിധാനം സിയാദ്‌ ദ്വരീ (Ziad Doueiri).

സംവിധായകനും നായികയും
ഫ്രഞ്ച് നഗരമായ മഴ്സേയില്‍
(Marseilles) അറബ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടത്തിലേക്ക് ഒരു പതിനാറു വയസുകാരി റോമന്‍ കത്തോലിക്കാപ്പെണ്ണ്‍ താമസം മാറി എത്തുമ്പോള്‍ കഥ തുടങ്ങുകയായി. സുന്ദരി, കടക്കണ്ണ്‍, ഒഴുക്കന്‍ വസ്ത്രധാരണം. ഇവളുമായി പതിയെ സ്ഥലത്തെ ഒരു പയ്യന്‍സ് പ്രണയത്തില്‍ ആവുകയാണ്. അമ്മ മാത്രം ഉള്ളവന്‍. ശരിക്കും പെണ്ണ് ഇവനെ വശീകരിക്കുകയാണ് - അവനാണെങ്കില്‍ പെണ്ണിനെ അനുഭവിക്കാത്തവനും.

കഥ നീങ്ങുമ്പോള്‍ അവനൊരു സംശയം, പെണ്ണ് പെഴയാണോ? നമ്മുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പെണ്ണ് അല്പം ഓവറല്ലേ എന്ന്.
അനുരാഗ ദിനങ്ങളുടെ തുടക്കത്തില്‍ അവള്‍ മനപ്പൂര്‍വം ആണെന്ന് സംശയിക്കത്തക്ക വിധത്തില്‍ തന്‍റെ സ്വകാര്യ ഭാഗം കാണാന്‍ അവസരം അവനവസരം കൊടുക്കുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ അവനു സംശയം കൂടുകയാണ്. വര്‍ത്തമാനം പറഞ്ഞ്, ഒപ്പം ചിലവിടുന്ന നിമിഷങ്ങളില്‍ അവളുടെ ഇഷ്ട വിഷയം സെക്സ് ആയിരുന്നു. "നീ എന്നെങ്കിലും അമേരിക്കയില്‍ പോയിട്ടുണ്ടോ? അവിടെ കൃഷിയിടത്തിലെ കളപ്പുരകളില്‍ വൈക്കൊലിനു മുകളില്‍ കിടന്നു സംഭോഗം നടത്താന്‍ എന്ത് രസമാണെന്നോ?" പയ്യന്‍സ് ഞെട്ടുന്നു. അവനാണെങ്കില്‍ അറബ് ചിട്ടവട്ടങ്ങളില്‍ ഇങ്ങിനെ സ്വപ്നം കാണാന്‍ പോലും കഴിയില്ല.
അന്നൊരിക്കല്‍ അവന്‍ ഡയറിയില്‍ എഴുതി:
"If I have to choose between pussy and a free Palestine, I'll take pussy."
തുടര്‍ന്നുള്ള ദിനങ്ങളില്‍ ആരുടെയോ ബെന്‍സ്‌ കാറില്‍ കയറി അവള്‍ എങ്ങോട്ടോ പോകുന്നത് അവന്‍ കാണുന്നു. അനുരാഗം പതിയെ അസൂയക്ക്‌ വഴി മാറി. അവന്‍റെ പഴയ കൂട്ടുകാരും ഇതിനു വളംവെച്ചു കൊടുക്കുന്നുണ്ട്. അവസാനം ഒരവസരം കിട്ടിയപ്പോള്‍ അവന്‍റെ കൂട്ടുകാരില്‍ ഒരാള്‍ അവളെ മുറിയിലിട്ട് പ്രാപിക്കുന്നു. പിന്നെ പോലീസ്‌, കേസ്‌.
പെണ്ണ് നാട് വിടുന്നു. അവള്‍ പോയ ശേഷം ആ മുറി പരിശോധിക്കാന്‍ എത്തിയ നായകന്‍ കാണുന്നത് അവളുടെ കുറിപ്പടകളും ചിത്രങ്ങളും അടങ്ങിയ പുസ്തകം. അതില്‍ ഒരു ചിത്രം അമേരിക്കന്‍ കളപ്പുരയുടേതായിരുന്നു - ഞെട്ടലോടെ അവന്‍ മനസ്സിലാക്കുന്നു, അവള്‍ തന്നോടു പറഞ്ഞിരുന്നതെല്ലാം അവളുടെ
fantasies ആയിരുന്നെന്ന്. അവള്‍ കന്യകയും ആയിരുന്നു. ദിവസവും കാറില്‍ കയറ്റിക്കൊണ്ടുപോയിരുന്നത് അവളുടെ ജോലിക്ക് - ഒരു വീട്ടില്‍ കുഞ്ഞിനു കാവലിരിക്കാന്‍. (fantasy: an imagined event or sequence of mental images, such as a daydream, usually fulfilling a wish or psychological need)


കഥ കാര്യമാവുന്നത് നമ്മള്‍ ഈ സിനിമയുടെ പിന്നാമ്പുറം അന്വേഷിക്കുമ്പോള്‍. സിയാദ്‌ ഈ ചിത്രം എടുത്തത്‌ അതേ പേരിലുള്ള നോവലിനെ ആധാരമാക്കി. എഴുതിയത് ആരെന്ന് ആര്‍ക്കുമറിയില്ല.
Charles Scribner's Sons എന്ന പ്രസാധകരുടെ അടുത്ത്‌ കയ്യെഴുത്തു പ്രതി എത്തിച്ചു കൊടുത്തത് ഇടനിലക്കാരനായ അഭിഭാഷകന്‍. നോവലിലെ നായകനായ ചീമോ തന്നെയാവുമോ ഇത് എഴുതിയത്? ആര്‍ക്കറിയാം. എഴുതിയവന്‍ ഇപ്പോഴും അനോനിയായിത്തുടരുന്നു!

(നല്ല മനസ്സുറപ്പുണ്ടെങ്കില്‍ മാത്രം ഈ വീഡിയോ കാണുക: Lila Says clip)

No comments:

Post a Comment