Monday 27 January 2014

വേള്‍ഡ് വൈഡ്‌ വെബ്‌ ഒരു പുതിയ സംഗതിയോ?




ഗൂഗിള്‍ എന്ന സംഗതി ഒരു വലിയ സംഭവം ആണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഈ ഐഡിയ ഒരു പക്ഷെ പഴയ പത്രാധിപന്മാരുടെ തലയില്‍ വിരിഞ്ഞ ഒരാശയത്തിന്‍റെ പുനരാവിഷ്കരണം മാത്രമല്ലേ? പണ്ട് നമ്മുടെ മാസികകളില്‍ പലതിലും ഉണ്ടായിരുന്ന 'പത്രാധിപരോട് ചോദിക്കാം' എന്ന കലാപരിപാടിയിലെ പത്രാധിപരുടെ സ്ഥാനം അല്ലേ ഗൂഗിള്‍ എന്ന സെര്‍ച്ച്‌ എന്‍ജിനു ഉള്ളത്?

ഈ സംശയം തലയില്‍ പണ്ടൊരിക്കല്‍ മുട്ടയിട്ടു വിരിഞ്ഞതായിരുന്നെങ്കിലും അടുത്ത ദിവസം വരെ അത് സ്ഥിരീകരിക്കാന്‍ ഒരു ഉറപ്പുള്ള ഒരു വാചകം പോലും കിട്ടിയിരുന്നില്ല. എന്നാല്‍ Weaving the Web: The Past, Present and Future of the World Wide Web by its Inventor വായിച്ചപ്പോള്‍ ആ സംശയം നീങ്ങി. വേള്‍ഡ് വൈഡ്‌ വെബ്‌ കണ്ടു പിടിച്ച Tim Berners-Lee ആ പുസ്തകത്തില്‍ പറയുന്നത് 'Enquire Within Upon Everything' എന്ന പുസ്തകം വെബ്ബിന്‍റെ പ്രാഗ് രൂപിയാണെന്നാണ്. തന്‍റെ ചെറുപ്പ കാലത്ത് വീട്ടില്‍ കണ്ട ആ ഗ്രന്ഥത്തിന്റെ സ്മരണാര്‍ത്ഥം വേള്‍ഡ് വൈഡ്‌ വെബ്ബിന്‍റെ ആദ്യ രൂപത്തിന് Enquire എന്ന് അദ്ദേഹം പേരുമിട്ടു. ഒരു രസത്തിനു ഇതിന്‍റെ പഴയ കോപ്പി കിട്ടുമോ എന്ന് നെറ്റില്‍ നോക്കിയപ്പോള്‍ ദാ കിടക്കുന്നു അത്: http://books.google.com/books?id=MzcCAAAAQAAJ&printsec=titlepage&source=gbs_summary_r&hl=en

1865 ലെ ആ പ്രതിയുടെ ആമുഖത്തില്‍ അതിന്‍റെ പത്രാധിപര്‍ പറയുന്നത് ഇങ്ങിനെ: "Behind each page someone lives to answer for the correctness of the information imparted, just as certainly as where, in the window of a dwelling, you see a paper directing to you to 'Enquire Within', someone is there to answer for you."

ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ രസകരമായ ഒരു സംഗതി കൂടി കണ്ടു - ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തു സൂക്ഷിച്ചിരിക്കുന്നത് ഗൂഗിള്‍. അവര്‍ക്ക് ഈ പഴയ പുസ്തകം കിട്ടിയത് ബോദലിയന്‍ ലൈബ്രറിയില്‍ നിന്നും - ബോദലിയന്‍ എന്നത് Tim Berners-Lee പഠിച്ച സര്‍വകലാശാലയുടെ ലൈബ്രറിയാണ് - ഓക്സ്ഫഡ് സര്‍വകലാശാലയുടെ ലൈബ്രറി.

വെബ്‌-2.0 എന്ന് നിലവിളിച്ചോണ്ട് നടക്കുന്നവര്‍ ഒന്നോര്‍ക്കുക, നമ്മുടെ സ്കൂള്‍ കുട്ടികള്‍ കഥ, കവിത, ചിത്രങ്ങള്‍, പതിപ്പിച്ചിരുന്ന നോട്ടീസ് ബോര്‍ഡ്‌ ഇല്ലേ? വായനക്കാരും എഴുത്തുകാരനും തമ്മില്‍ പലപ്പോഴും വേര്‍തിരിച്ചറിയാന്‍ കഴിയാതിരുന്ന ആ സംഗതിയുടെ പുതിയ രൂപമല്ലേ flickr, youtube എന്നിവ? പഴയ പത്രാധിപന്മാരും അവര്‍ക്ക് കത്തുകള്‍ അയച്ചിരുന്ന കുട്ടികളും അടുത്ത തലമുറകളിലും ഉണ്ടാവും - പുതിയ രൂപങ്ങളില്‍.

("I glanced back briefly to see the traffic into the Googleplex stretching all the way down a street lined with palm trees. I ducked into Building 42. Above the receptionist a screen showed a real-time selection of search requests made by Google users: lawnmowers, tennis, Bush, anal, Omaha steaks" - Philip Delves Broughton, What They Teach You at Harvard Business School)