Monday, 27 January 2014

നിങ്ങളും ആ അമ്മയേപ്പോലാകണേ സുഹൃത്തേ

തങ്ങള്‍ പെട്ടിരിക്കുന്നത് അപകടത്തില്‍ ആണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളില്‍ അമ്മ കൈക്കുഞ്ഞിനെ മാറിലേക്ക് അമര്‍ത്തുമോ അതോ, രക്ഷപെടുത്താനായി അപരിചിതരുടെ കൈയിലേക്ക്‌ വിട്ടുകൊടുക്കുമോ? തീര്‍ത്ത്‌ ഉറപ്പിച്ചൊരു ഉത്തരം വിളിച്ചു പറയാന്‍ വരട്ടെ. മറിച്ചൊരു അനുഭവത്തില്‍ ഞാന്‍ പങ്കാളിയായിട്ടുണ്ട് - 5 വര്‍ഷം മുന്‍പ്.
ഒരു അവധിയുടെ അവസാന ദിവസങ്ങളില്‍ തമിഴ് നാട്ടിലെ ബോഡി (ബോഡിനായ്കനൂര്‍ എന്ന് മുഴുവന്‍ പേരു) എന്ന ചെറു പട്ടണത്തിലെ സുഹൃത്തിന്റെ വീട്ടില്‍ പോയി സമയം കളഞ്ഞ ശേഷം അത്താഴത്തിനു മുന്നേ തിരക്ക് ഭാവിച്ചു പുറത്തു ചാടിയത്‌ പാണ്ടി നാട്ടില്‍ കിട്ടുന്ന രസികന്‍ മസാല ദോശയും വടയും ശാപ്പിടാനായിരുന്നു. വയര്‍നിറച്ചതിന് ശേഷം, ഇളയരാജയുടെ ജന്മ ദേശത്തു എത്തിയതിന്റെ രസത്തിനു അദ്ദേഹത്തിന്റെ ആദ്യകാല പാട്ടുകളുടെ കാസറ്റും വാങ്ങി, തിരികെ മല കയറാന്‍ തുടങ്ങുമ്പോള്‍ രാത്രി എട്ടര കഴിഞ്ഞിട്ടുണ്ടാവണം.
പദ്മരാജന്‍ "പാമ്പ്" എന്ന കഥയില്‍ വിവരിക്കുന്ന അതേ കാട്ടു പാത. പലയിടത്തും വീതി നന്നെ കുറവ്. പത്തൊന്‍പതു ഹെയര്‍ പിന്‍ വളവുകള്‍ താണ്ടുമ്പോള്‍ ഒറ്റയടിക്ക് കയറുന്നത് 3000 അടി മലമുകളിലേക്ക്. തനിച്ചുള്ള യാത്രയില്‍ "മച്ചാനെ പാര്‍തുങ്കളാ" പാട്ടും കേട്ട്‌ പതിനൊന്നാം വളവ്‌ കഴിഞ്ഞു ഒരു കയ്യില്‍ തമിഴ് നാടന്‍ ജിലെബിയുമായി ഒറ്റ കയ്യില്‍ ഒമ്നി ഓടിച്ചു കയറുമ്പോള്‍ വലതു വശത്ത് പടര്പ്പുകളില്‍ ഒരു കാല്‍പ്പെരുമാറ്റം. ചവിട്ടി നിര്‍ത്തുമ്പോള്‍ എന്റെ വശത്തതാ പുലി പാറയുടെ മുകളിലേക്ക് കുതിച്ചു കയറുന്നു. പാറപ്പുറത്തിരിക്കുന്ന ഇവനെ കാണാനായി വണ്ടി റോഡിനു കുറുകേയിട്ടു എക്സ്ട്രാ ഹാലജനുകള്‍ കത്തിച്ചു നോക്കുമ്പോള്‍ സംഗതി എവിടെയോ മറഞ്ഞു കഴിഞ്ഞിരുന്നു. 'പുലി വേഗം' കണ്ടത് അന്നായിരുന്നു.
അല്പ
സമയത്തിനുള്ളില്‍
ഈ ബഹളതിനുള്ളിലേക്ക് ഒരു തമിഴ് കുടുംബം ബൈക്കില്‍ എത്തുന്നു. എന്റെ പ്രശ്നം എന്തെന്നു പറഞ്ഞ ശേഷം ഞാന്‍ നോക്കുമ്പോള്‍ തമിഴന്‍ ഒന്നും പറയാതെ ഒരു സ്വപ്നത്തില്‍ എന്ന പോലെ ബൈക്കിന്റെ സ്റ്റാന്റ് തട്ടിയ ശേഷം എന്‍ജിന്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്നു. എന്തോ ഒരു പന്തികേടു തോന്നിയ ഞാന്‍ അയാളെ ഒരു വിളിയില്‍ തടഞ്ഞു നിര്ത്തി "എതാവത് പ്രച്ചനൈ ഇരുക്കാ" എന്ന് ചോദിക്കുമ്പോഴേക്കും സ്ത്രീ കരഞ്ഞു കൊണ്ടു കുട്ടിയെ എന്റെ നേരെ നീട്ടുകയാണ്. നിങ്ങളുടെ കാറില്‍ സുരക്ഷിതമായി താഴത്ത് (പോലീസ് ചെക്ക് പോസ്റ്റ് ഉള്ള മുന്തലില്‍) എത്തിച്ചു തരണമെന്ന് അപേക്ഷയും.
അവരെ
സമാധാനിപ്പിച്ചു, താണ്ടിയ വഴികളിലൂടെ താഴേക്ക് ഞാന്‍ ഒപ്പം എസ്കോര്‍ട്ട് പോകുന്നു. മുന്തലില്‍ എത്തിച്ചശേഷം തിരികെ ഓടിച്ചു കയറുമ്പോള്‍ ഞാന്‍ ആകെ തകര്‍ന്നിരുന്നു. സ്നേഹത്തിന് അതേവരെ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന നിര്‍വചനത്തിനൊപ്പം ഒരു ഉദാഹരണവും കൂടി ചേര്‍ത്ത ആ യാത്ര തീര്‍ത്തു വീട്ടില്‍ എത്തിയപ്പോഴും 'എന്തുകൊണ്ട് ആ മനുഷ്യന്‍ സഹായം ചോദിച്ചില്ല' എന്നുള്ള തലയിലെ പുകയല്‍ തീര്‍ന്നിരുന്നില്ല.
അമ
്മയും
അച്ഛനും തമ്മിലുള്ള വ്യത്യാസം വെറും ലിംഗപരമല്ലല്ലോ സഖാവേ. അതുകൊണ്ടാണല്ലോ നാം അമ്മയെ അച്ഛനെന്നു വിളിക്കാതെ അമ്മയെന്നു തന്നെ വിളിക്കുന്നത്.

No comments:

Post a Comment