Monday 27 January 2014

ശരിക്കും ഇതങ്ങിനെ തന്നെ

എണ്‍പതുകളില്‍ സിനിമാ പരസ്യങ്ങളില്‍ സ്ഥിരമായി കാണുന്ന ഒരു വാക്കുണ്ടായിരുന്നു. അഭ്രകാവ്യം. ജീപ്പിലും നോട്ടീസിലും പത്രപ്പരസ്യങ്ങളിലും ഉപയോഗിച്ചുപയോഗിച്ച് മൂര്‍ച്ച പോയ ഈ വാക്ക് മാത്രമേ ആ ഇസ്രായേലിപ്പടത്തെ വിശേഷിപ്പിക്കാനായി എന്‍റെ പക്കലുള്ളൂ. ശരിക്കും ഒരു അഭ്രകാവ്യമാണ്
The Band's Visit, കാവ്യം പോല്‍ മനോഹരം.
ഇസ്രയേലിലെ ഒരു നഗരത്തില്‍ അറബ് സാംസ്കാരിക നിലയത്തിന്‍റെ ഉദ്ഘാടനത്തിന് ഗാനം ആലപിക്കാനുള്ള ക്ഷണം സ്വീകരിച്ച് എത്തിയ ഈജിപ്ഷ്യന്‍ പോലീസ്‌ ബാന്‍ഡ്‌ സംഘം വഴി തെറ്റി മരുഭൂമിക്കു നടുവിലുള്ള ചെറു പട്ടണത്തില്‍ കുടുങ്ങിപ്പോകുന്നതാണ് കഥാതന്തു. സംഘത്തിന്‍റെ നേതാവ് വളരെ കര്‍ക്കശക്കാരന്‍, ചിട്ടക്കാരന്‍.
വഴി തെറ്റിയെന്നു മനസ്സിലായെങ്കിലും അടുത്ത ബസ്‌ വരുന്നതുവരെ അവര്‍ക്ക് അവിടെ ഒരു രാത്രി കഴിക്കേണ്ടി വരുന്നു. ഈ ഒരു രാത്രിയില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ അവരില്‍ മൂന്നുപേര്‍ക്ക്‌ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സമ്മാനിക്കുന്നു.
ഇതിനു മുന്‍പ് ഒരേ ഒരു ഇസ്രായേലി പടം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു.
Ushpizin ആയിരുന്നത്, സാമാന്യം നല്ല ഹാസ്യം, അഭിനയം. പക്ഷെ The Band's Visit എന്‍റെ ഇസ്രായേലി പടങ്ങളെപ്പറ്റിയുള്ള ധാരണകള്‍ ഏറെ മാറ്റി. ഇത് ഒരു വിഷാദ മധുര ഗാനമാണെന്നു നമുക്ക് തോന്നിപ്പോകും. അത്ര രസികന്‍ സംഗതി. നായിക സുന്ദരിയാണ് കേട്ടോ.

ഇസ്രായേലി പടം എന്ന് പറയുമ്പോള്‍ സംഭാഷണം അവരുടെ ഭാഷയില്‍ ആവും എന്നല്ലേ നമ്മള്‍ കരുതുക? എന്നാല്‍ ഇതിന്‍റെ ഡയലോഗുകളില്‍ പകുതിയില്‍ അധികവും ഇംഗ്ലീഷില്‍, ബാക്കിയുള്ളത് അറബിയിലും. ഈ പ്രത്യേകത ആ സിനിമക്കു ദോഷവും ചെയ്തു. വിദേശചിത്ര വിഭാഗത്തില്‍ ഇസ്രായേലിന്‍റെ ഔദ്യോഗിക നോമിനേഷന്‍
The Band's Visit ആയിരുന്നെങ്കിലും മത്സരിക്കാന്‍ കഴിഞ്ഞില്ല. ഭൂരി ഭാഗം സംഭാഷണങ്ങളും ആംഗലേയത്തില്‍ ആകയാല്‍ ഇത് വിദേശ ചിത്രം ആയി കണക്കാക്കാന്‍ പറ്റില്ലെന്ന് 'American Academy of Motion Picture Arts and Sciences' വിധിച്ചു. മത്സരിക്കണമെങ്കില്‍ അതാതു രാജ്യത്തെ ഔദ്യോഗിക/പ്രധാന ഭാഷയില്‍ ആകണം സംഭാഷണങ്ങള്‍ എന്നൊരു നിയമം അന്നുണ്ടായിരുന്നത്രേ!

Eran Kolirin എന്ന സംവിധായകന്‍റെ ആദ്യ ചിത്രമാണിത്. ഇതേവരെ കിട്ടിയ അവാര്‍ഡുകള്‍ ഇത്രയും:
  1. Un Certain Regard - Jury Coup de Coeur - Cannes Film Festival 2007
  2. Feature Film Award - Montreal Film Festival
  3. Audience Award - Sarajevo Film Festival
  4. Audience Award - Warsaw International Film Festival
  5. Grand Prix - Warsaw International Film Festival
  6. Golden Eye - Zurich Film Festival
  7. New Talent Award - Zurich Film Festival
  8. Best Actor - European Film Awards
  9. Best Un-released Film (in Australia) - Australian Film Critics Association Film Awards
  10. Grand Prize - Lino Brocka Award - Cinemanila International Film Festival
  11. Best Film - Ophir Award
  12. Best Director - Ophir Award
  13. Best Actor - Ophir Award
  14. Best Actress - Ophir Award
  15. Best Supporting Actor - Ophir Award
  16. Best Music - Ophir Award
  17. Best Screenplay - Ophir Award
  18. Best Costumes - Ophir Award
  19. UNESCO Award for Outstanding Contribution to the Promotion and Preservation of Cultural Diversity Through Film at the 2007 Asia Pacific Screen Awards.
  20. Special Mention - Flanders International Film Festival
  21. Scythian Deer - Molodist International Film Festival
ഇത് കിട്ടുമെങ്കില്‍ കാണാന്‍ മറക്കരുത്. സിനിമയുടെ അവസാന ഭാഗത്തിലുള്ള ഈ പാട്ട് നിങ്ങളുടെ മനം കവര്‍ന്നേക്കും:

No comments:

Post a Comment