Monday, 27 January 2014

ഓഡേസ്സയുടെ പടവുകളില്‍ സംഭവിച്ചതെന്ത്?

ഓഡേസ്സ എന്ന് കേട്ടിട്ടുണ്ടോ? ഐസെന്‍സ്റ്റീന്‍? അറ്റ്‌ ലീസ്റ്റ്‌ ബാറ്റില്‍ഷിപ്‌ പോടെംകിന്‍? ഇല്ലേ? എന്നാല്‍ നിങ്ങള്‍ ഇടതു ബുജിയാവില്ല.
ഇപ്പോള്‍ ഉക്രൈനില്‍ ഉള്ള ഒരു കടലോര നഗരമാണ്‌ ഓഡേസ്സ. പണ്ട് റഷ്യയുടെ ഭാഗം. വിപ്ലവ ചരിത്രത്തിലും സിനിമയുടെ ചരിത്രത്തിലും ഒരേപോലെ പ്രസിദ്ധമായ നഗരം.
1905ല്‍ റഷ്യയുടെ പടക്കപ്പലുകളില്‍ ഒന്നായ Potemkinഇല്‍ നാവികര്‍ക്ക് നല്‍കിയ മാംസം അഴുകിയതായിരുന്നു. പോരാഞ്ഞ് അതില്‍ പുഴുക്കളും. അത് കഴിക്കാന്‍ വിസമ്മതിച്ചവരെ വെടിവച്ച് കൊല്ലാനുള്ള തീരുമാനം ഓഫിസര്‍മാര്‍ എടുക്കുന്നു. അതിനുള്ള തയാറെടുപ്പ് കണ്ടു കാര്യം മനസ്സിലാക്കിയ നാവികര്‍ പതിനെട്ടു ഓഫിസര്‍മാരില്‍ ഏഴുപേരെ തട്ടി, കപ്പല്‍ പിടിച്ചെടുത്തു.
ഏറ്റവും അടുത്ത തീരം ഓഡേസ്സ ആയിരുന്നു.അവിടെ അടുത്തപ്പോഴേക്കും ഏറ്റുമുട്ടലില്‍ നാവികരില്‍ ഒരാള്‍ മരിച്ചു. അയാളുടെ ജഡം നഗരത്തിലെ കല്‍പടവിനു കീഴെ കാഴ്ചക്ക് വയ്ക്കുകയും ജനം അനുശോചിക്കാന്‍ എത്തുകയും ചെയ്തു. അന്ന് റഷ്യന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍റെ മെച്ചം കാരണം ജനം പൊറുതിമുട്ടി ഇരിക്കുകയായിരുന്നു. ലഹളക്കാരുടെ കപ്പല്‍ എത്തിയത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണം ആയേക്കും എന്ന് പേടിച്ചു സാര്‍ ചക്രവര്‍ത്തിയുടെ സൈന്യം ജനക്കൂട്ടത്തിനു നേരെ വെടി വച്ചു. അനേകര്‍ മരിച്ചു. ഇത്രയും വിശ്രുത റഷ്യന്‍ സംവിധായകനായ ഐസെന്‍സ്റ്റീനിന്‍റെ Battleship Potemkin എന്ന ചിത്രത്തില്‍ വിവരിച്ച കഥ. 1925ല്‍ പുറത്തിറങ്ങിയ നിശബ്ദ ചിത്രം ആയിരുന്നു ഇത്.

ഓഡേസ്സയുടെ പടവുകള്‍
എന്നാല്‍ വിക്കിപീഡിയ പറയുന്നു, കൂട്ടക്കൊല നടന്നിട്ടില്ലെന്നും അത് ഐസെന്‍സ്റ്റീന്‍ നാടകീയതയ്ക്ക് വേണ്ടി ചിത്രീകരിച്ച കല്‍പിത കഥ മാത്രം ആണെന്നും. ഇക്കാര്യം എനിക്കത്ര വിശ്വാസം ആയിരുന്നില്ല. സിനിമയില്‍ കണ്ടത് ശരി ആവില്ലേ എന്ന സന്ദേഹത്തില്‍ ആയിരുന്നു ഞാന്‍. ഇന്നലെ വായിക്കാന്‍ എടുത്ത
Give Me Ten Seconds എന്ന പുസ്തകം സംശയങ്ങളെ അകത്തി. കൂട്ടക്കൊല നടന്നത് തന്നെ. അതിനു ദൃക്സാക്ഷി ആയിരുന്നു ഗ്രന്ഥ കര്‍ത്താവും ബിബിസിയുടെ മുന്‍ മുഖ്യ രാഷ്ട്രീയ ലേഖകനും ആയ John Sergeantന്‍റെ മുത്തച്ഛന്‍.

John Sergeant
ഇനി John Sergeantന്‍റെ
വാക്കുകള്‍ തന്നെ വായിക്കാം:
"From my maternal grandfather's home in Odessa on the Black Sea he could look down on the grand harbour and keep a close eye on the Russian imperial fleet. Odessa was one of the most important ports in the Russian empire, a vital and stepping stone between the great wheat fields of the Ukraine and the warm waters of the Mediterranean. My grandfather, Horatio William Cook, had been born in Odessa and spoke fluent Russian.
..........................................................
The violent events of that year (1905) led almost inexorably to the communist revolution of October 1917 and one of the historic clashes took place in Odessa. The great Soviet film director, Eisenstein turned it into a propaganda epic, The Battleship Potemkin, a classic of the silent screen, and my grandfather saw much of what actually happened from the family home. He was twenty-three years old.
..........................................................................
On the Potemkin, it was a piece of rotting meat which caused the trouble. The ship's doctor declared it safe to eat but the sailors complained and the situation soon swung out of control. The sailor's spokesman was shot on the orders of the captain and a mutiny broke out. Seven officers were killed and the red flag raised.
The mutineers sailed to Odessa where for two weeks striking workers had been confronting the city government. The body of the dead spokesman was placed at the foot of a set of marble steps leading from the harbour up the steep cliff to the city. All the next day vast crowds gathered to pay their respects and the tension grew. The army moved in and, in scenes brilliantly re-created by Eisenstein, carried out one of the most appalling massacres in Russian history. By dawn two thousand people had been killed and three thousand wounded."
അപ്പൊ വിക്കിയില്‍ ഒത്തിരി മണ്ടത്തരം ഉണ്ടല്ലേ? അതുകൊണ്ടല്ലേ പല പ്രസിദ്ധ സര്‍വകലാശാലകളിലും അസൈന്‍മെന്‍റ് എഴുതുമ്പോള്‍ വിക്കി ക്വോട്ട് ചെയ്‌താല്‍ മാര്‍ക്ക് കുറയുന്നത്‌. അങ്ങിനെ ചെയ്യരുതെന്ന് ചിലയിടങ്ങളില്‍ നിര്‍ദ്ദേശവും ഉള്ളതായി അറിയുന്നു.


ഐസെന്‍സ്റ്റീന്‍

ഇതാണ് ശരിക്കുമുള്ള Potemkin യുദ്ധക്കപ്പല്‍. ലഹളയുടെ അരങ്ങ്
എന്തായാലും നമ്മുടെ റഷ്യന്‍ സംവിധായകനും അദ്ദേഹത്തിന്‍റെ സിനിമയും കേരളത്തിലും ഏറെ പ്രസിദ്ധമായി. മരിച്ചുപോയ സംവിധായകന്‍ ജോണ്‍ അബ്രഹാമിന്‍റെ 'അമ്മ അറിയാന്‍' നിര്‍മ്മിച്ചതു ഒരു ഫിലിം ക്ലബ്‌ ആയിരുന്നു - ഓഡേസ്സ. പഴയ ശുഷ്കാന്തി ഒന്നും ഇല്ലാതെ ആ ക്ലബ്‌ ഇപ്പോഴും പേരിനു നിലനില്‍ക്കുന്നുണ്ട്‌ - വടകരയിലോ മറ്റോ. ഇടതിനായി പ്രൊപ്പഗാണ്ടപ്പടം എടുത്തു നടന്ന ഐസെന്‍സ്റ്റീന് തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളിലും ആരാധകര്‍ ഉണ്ടായി.

John Abraham
അച്ചായന്‍മാരുടെ കേന്ദ്രമായ പാലായില്‍
St Thomas കോളേജിലെ ഫിലിം ക്ലബ്ബിന്‍റെ പേര് montage എന്നായിരുന്നു. മൊണ്ടാഷ്, സിനിമയിലെ ഒരു എഡിറ്റിംഗ് രീതി. ഐസെന്‍സ്റ്റീന്‍ ആയിരുന്നു ഇതിന്‍റെ തുടക്കക്കാരില്‍ പ്രമുഖന്‍. കാലം കുറെ കഴിഞ്ഞപ്പോള്‍ ആവണം അച്ചന്മാര്‍ക്ക് തലയില്‍ കാര്യം കത്തി - ഈ പഹയന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കുന്ത്രാണ്ടം നമ്മുടെ കോളേജില്‍ വേണോ? ഭാഗ്യം, ക്ലബ്‌ നിര്‍ത്തലാക്കിയില്ല. എങ്കിലും അതിന് ഒരു ലൈബ്രറി അനുവദിച്ചത് പ്രധാന കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ ഒരറ്റത്ത് ഉപയോഗ്യശൂന്യമായിക്കിടന്ന കക്കൂസില്‍. ഞാന്‍ കാണുമ്പോള്‍ ക്ലബ്‌ പ്രസിഡന്‍റ് ഇരിക്കുന്നത് യൂറോപ്യന്‍ ക്ലോസറ്റ് ഒരു പലക വച്ചടച്ച്‌ അതിന് മുകളിലായിരുന്നു. കുറ്റം പറയരുതല്ലോ, കുറച്ചു പുസ്തകങ്ങളും ഒരു 16 mmപ്രോജകടറും സ്വന്തമായുണ്ടായിരുന്നു അവര്‍ക്ക്.

St Thomas College, Pala (Kottayam District)

No comments:

Post a Comment