Monday 27 January 2014

സിനിമക്കിടയില്‍ വീണു കിട്ടുന്ന ഗാനങ്ങള്‍

ചിലപ്പോള്‍ വിദേശ സിനിമ കാണാന്‍ ഇരിക്കുമ്പോള്‍ രസികന്‍ പാട്ടുകളുടെ ഒരംശം വീണു കിട്ടാറുണ്ട്. അതില്‍ ഓരോന്നിന്‍റെയും പുറകെ പോകുമ്പൊള്‍ പുതിയ ഒരു ഗായകനെയോ ഗായികയെയോ പരിചിതമാകും, അങ്ങിനെ ഒരു
seasonal obsession തുടങ്ങുകയായി.
സാമ്പത്തിക തിരിമറി കാട്ടിക്കാട്ടി അവസാനം മൊത്തത്തില്‍ പൊളിഞ്ഞു പോകുകയും ഒപ്പം തങ്ങളുടെ ഓഡിറ്റിംഗ് കമ്പനിയെക്കൂടി പൊളിച്ചടുക്കുകയും ചെയ്ത
Enron എന്നൊരു സ്ഥാപനം ഉണ്ടായിരുന്നു. അവരെപ്പറ്റിയുള്ള ഡോക്യുമിന്‍റെറിയിലാണ് Dusty Springfield പാടിയ 'Son of a preacher man' ആദ്യമായി കേള്‍ക്കുന്നത്. കൂടുതല്‍ വിവരിക്കുന്നില്ല, നിങ്ങള്‍ തന്നെ കേട്ട് വിലയിരുത്തുക.
അതെപോലെ
Black Hawk Down എന്ന അടിപൊളി ഹോളിവുഡ്‌ പടം കണ്ടപ്പോഴാണ് അള്‍ജീരിയന്‍ ഗായകനായ Rachid Taha യെ ശ്രദ്ധിക്കുന്നത്. അദ്ദേഹത്തിന്‍റെ 'Barra Barra' ഞാന്‍ അതേവരെ കേട്ടിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായ സംഗീതം ആയിരുന്നു.
Lila Says
എന്ന ഫ്രഞ്ച് പടത്തില്‍ അവിടുത്തെ ഒരു ബാന്‍ഡ്‌ ആയ Air പാടിയ 'Run ' എന്ന ഗാനം ഉണ്ട്. അതും ഒരു വ്യത്യസ്ത ശാഖ.
ഒരു അറബി അമച്വര്‍ പോണ്‍ മൂവി കണ്ടപ്പോള്‍ അതിലെ പശ്ചാത്തല സം‌ഗീതം‌ ലെബനീസ്‌ ഗായികയും സെക്സി ശബ്ദത്തിന് ഉടമയുമായ
Haifa Wehbeയുടെ 'mesh adra astana' ആയിരുന്നു. നെറ്റില്‍ തപ്പിയപ്പോള്‍ അവരുടെ കൂടുതല്‍ വീഡിയോകള്‍ കിട്ടി: 'വാവ'യും മറ്റു പലതും. പാട്ടുപാടി നടക്കുന്നത് പലപ്പോഴും അത്ര സുഖാനുഭവം അല്ലെന്ന് ഹൈഫയുടെ ജീവിത കഥ വായിച്ചാല്‍ അറിയാം. രണ്ടു വര്‍ഷം മുന്‍പ് ഒരു പാട്ടിന്‍റെ ചിത്രീകരണത്തിനിടയില്‍ അവര്‍ സഞ്ചരിച്ച, മൂടി തുറന്ന കാറില്‍ നിയന്ത്രണം വിട്ട് ചെറിയ വിമാനം ഇടിച്ചു. കഷ്ടിയാണ്‌ ഹൈഫ രക്ഷപ്പെട്ടത്. പടങ്ങള്‍ കീഴെ.



എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു ചിത്രം Wimbledon ആയിരുന്നു. അതിലും ഒന്ന് രണ്ടു രസികന്‍ പാട്ടുകള്‍ ഉണ്ട്. ഡേവിഡ്‌ ഗ്രേയുടെ 'This years love', Sugababes പാടിയ 'Caught in a moment' എന്നിവ.
മിസ്റ്റര്‍ ബീന്‍സ്‌ ഹോളിഡേയില്‍ കേട്ട
'Mr Boombastic' (Shaggy) കുറച്ചു കാലം എന്‍റെ പ്രിയ ഗാനമായിരുന്നു. ബീനായി അഭിനയിച്ച Rowan Atkinson യഥാര്‍ത്ഥ ജീവിതത്തില്‍ അത്ര നര്‍മ ഭാവന ഉള്ളയാള്‍ അല്ലത്രേ.
ഇംഗ്ലീഷ് സിനിമാപ്പാട്ടുകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട
'Sway' ഏത് സിനിമയിലാണ് ഞാന്‍ ആദ്യം കേട്ടതെന്നു മറന്നുപോയി. ഒരു പക്ഷെ ആ ഗാനത്തിന്‍റെ ശക്തിയല്ലേ അത് വെളിവാക്കുന്നത്. Dean Martin ആയിരുന്നു ഗായകന്‍. ഏകദേശം അമ്പതു വര്‍ഷത്തോളം മുന്‍പ് പാടിയ പാട്ടിനു ഇന്നും എന്ത് ശക്തി. മാഫിയയുടെ സഹായത്തോടെ ഗാന രംഗത്ത് എത്തിയ അദ്ദേഹം പില്‍ക്കാല ജീവിതത്തില്‍ അവരെ തഴഞ്ഞു. അതിനു പകരം വീട്ടാന്‍ ഡീനിനെ തട്ടി കളഞ്ഞാലോ എന്ന് മാഫിയക്കാര്‍ ഒരിക്കല്‍ ചിന്തിക്കുക ഉണ്ടായി. അതിന് അവര്‍ക്ക് അവസരം ലഭിച്ചില്ല, ഡീന്‍ അവസാനം മരിച്ചത് കാന്‍സര്‍ ബാധിച്ചായിരുന്നു.
Dean Martin's 'Sway':
നിക്കോളാസ്‌ കേജ് അഭിനയിച്ച
Lord of War (2005) എന്ന സിനിമയില്‍ ഒരു ഭാഗത്ത് മണി രത്നത്തിന്‍റെ ബോംബെയിലെ തീം മ്യൂസിക്‌ ഉപയോഗിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം വന്നതെങ്ങിനെ? സത്യജിത് റേ അദ്ദേഹത്തിന്‍റെ ഒരു പുസ്തകത്തില്‍ (ഡയറി?) പറഞ്ഞ കാരണം രസമായി തോന്നി. വിദേശത്ത് മനുഷ്യന്‍റെ മാനസിക ഉല്ലാസത്തിനായി
plays, ballet, concerts തുടങ്ങി നാനാ ജാതി കലകള്‍ ഉണ്ടെന്നും, എന്നാല്‍ ഇന്ത്യയില്‍ അവയുടെ എല്ലാ ഘടകങ്ങളും ചേര്‍ത്തുള്ള ഒരു കലാ രൂപം ഉണ്ടെങ്കില്‍ അത് സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. (ഇതിലും മനോഹരമായാണ് അദ്ദേഹം പറഞ്ഞു വച്ചത്. പുസ്തകം പാലാ St. Thomas കോളേജിലെ ഫിലിം ക്ലബ്ബിന്‍റെ ലൈബ്രറിയില്‍ ഇരിപ്പുണ്ട്).

No comments:

Post a Comment