ഫ്രെഡി മെര്‍കുറിയുടെ പാട്ടുകള്‍ കേട്ടിട്ടുണ്ടോ? രസികന്‍ പ്രകടനങ്ങളാണ് കക്ഷിയുടെ, യൂട്യൂബില്‍ അവ കേള്‍ക്കുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല അദ്ദേഹം ഇന്ത്യാക്കാരന്‍ ആയിരുന്നെന്ന്.
മാമുക്കോയയെപ്പോലെ ലേശം പല്ലുന്തിയ ഈ പഹയന്‍ ടാന്‍സാനിയക്കടുത്തുള്ള സാന്‍സിബാര്‍ ദ്വീപിലാണ് ജനിച്ചത്. ശരിക്കുമുള്ള പേര് ഫറൂഖ് ബല്‍സാര. അപ്പനും അമ്മയും ഗുജറാത്തിലെ ബല്‍സാറില്‍ നിന്നും വന്നവരായതിനാല്‍ കിട്ടിയതാണ് പേരിന്‍റെ അവസാന ഭാഗം. കടലിലേക്ക് നോക്കി നില്‍ക്കുന്ന ഒരു ഫ്ലാറ്റായിരുന്നു അവരുടേത്. പയ്യന്‍സ് ചെറുപ്പത്തിലേ പാട്ടിന്‍റെ ആരാധകന്‍ ആയിരുന്നു. എപ്പോഴും സന്തോഷവാന്‍. എട്ടാം വയസ്സില്‍ മുംബൈക്കടുത്ത് ഒരു സ്കൂളില്‍ പഠിക്കാന്‍ അയച്ചു. അവിടെ വച്ചാണ് ഫ്രെഡി എന്ന പേര് സ്വീകരിക്കുന്നത്. ക്രിസ്ത്യന്‍ പേരുകള്‍ സ്വീകരിക്കുന്നത് അവിടുത്തെ കുട്ടികളുടെ ഒരു പതിവായിരുന്നത്രേ. അക്കാലത്ത് ആദ്യ ബാന്‍ഡ് രൂപീകരിച്ചു - Hectics.
സമയം ഉണ്ടെങ്കില്‍ ഈ ഒറ്റയാള്‍ പ്രകടനം കാണുക:
സാന്‍സിബാറില്‍ കലാപം ഉണ്ടായപ്പോള്‍ കുടുംബം മുഴുവനും ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടു. സുഖ ജീവിതം ആയിരുന്നില്ല അവര്‍ക്ക് - അപ്പന് കിട്ടിയത് കാഷ്യറുടെ പണി. അമ്മ സൂപ്പര്‍ മാര്‍ക്കറ്റ് ആയ ആന്‍ഡ് സ്പെന്‍സറില്‍ കസ്റ്റമര്‍ അസിസ്റ്റന്റ്. പയ്യന്‍ സ്വപ്നങ്ങളുമായി നടന്നു. ഒരു ദിവസം Elvis Presleyയെ ടെലിയില്‍ കണ്ടപ്പോള്‍ അവന്‍ പറഞ്ഞു “I’m going to be like him one day.”
അക്കാലത്ത് സ്വന്തം ജന്മ നക്ഷത്രം തന്‍റെ പുതിയ പേരിനോട് ചേര്‍ത്ത് Freddie Mercury എന്നാക്കി മാറ്റി. പിന്നെ റോക്ക് ഗായകന്‍, പാട്ടെഴുത്തുകാരന്‍ എന്നിങ്ങനെ പ്രസിദ്ധി ഏറുകയായിരുന്നു. മൈക്കല്‍ ജാക്സണ് വേണ്ടി അദ്ദേഹം രണ്ട് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്, ഇരുവരും ചേര്‍ന്ന് പാടിയിട്ടുമുണ്ട്.
താന്‍ ഇന്ത്യന്‍ വംശജന്‍ ആണെന്നുള്ള കാര്യം ഫ്രെഡി ജനങ്ങളില്‍ നിന്ന് മറച്ചിരുന്നു. കണ്ടാല്‍ തോന്നുകയും ഇല്ല. ഇക്കാര്യത്തെപ്പറ്റി മൂന്നു വര്‍ഷം മുന്‍പ് അദ്ദേഹത്തിന്‍റെ അളിയന്‍ പറഞ്ഞത് ഇങ്ങിനെ: “He was Parsee. The Parsees settled in India and were gradually absorbed into its culture in much the same way as Jews were absorbed into other cultures and countries. In fact, the Parsees were known as the Jews of India.”
ഫ്രെഡി ഒരു സ്വവര്‍ഗാനുരാഗി ആയിരുന്നു. അങ്ങിനെ അദ്ദേഹത്തിന് എയിഡ്സ് പിടിച്ചതായി പത്രങ്ങളില്‍ ഊഹാപോഹം അച്ചടിച്ചു വന്നപ്പോള്‍ തനിക്ക് എയിഡ്സ് ആണെന്ന് അദ്ദേഹം സമ്മതിച്ചു. 1991 നവംബര്‍ 23ന് പത്രങ്ങളില്‍ വന്ന പ്രസ്താവന ഇങ്ങിനെ: “Following the enormous conjecture in the press over the last two weeks, I wish to confirm that I have been tested HIV positive and have Aids. I felt it correct to keep this information private to date to protect the privacy of those around me. However, the time has come now for my friends and fans around the world to know the truth and I hope that everyone will join with my doctors and all those worldwide in the fight against this terrible disease. My privacy has always been very special to me and I am famous for my lack of interviews. Please understand this policy will continue.”
സ്വകാര്യത സൂക്ഷിക്കാനുള്ള പോളിസി തുടരാന്‍ ഫ്രെഡിക്ക് കഴിഞ്ഞില്ല. പത്രങ്ങളില്‍ പ്രസ്താവന വന്നതിന്‍റെ പിറ്റേ ദിവസം അദ്ദേഹം മരിച്ചു.
സ്വിറ്റ്സര്‍ലന്‍ഡിലെ Montreauxയില്‍ ഉള്ള ഫ്രെഡിയുടെ പ്രതിമ
No comments:
Post a Comment