Monday, 27 January 2014

സാരംഗ് - കുറച്ചു ചിന്തകള്‍ കൂടി

കഴിഞ്ഞ ദിവസം സാരംഗ് എന്ന ഓള്‍റ്റര്‍നറ്റീവ് സ്കൂളിനെപ്പറ്റി പോസ്റ്റ്‌ ഇട്ടതിനു തൊട്ടു പുറകെ ഗൌതം സാരംഗുമായി ചാറ്റ് ചെയ്തു. തന്‍റെ വിദ്യാഭ്യാസം മുഴുവനും സാരംഗില്‍ പൂര്‍ത്തിയാക്കിയ ആളാണ്‌ ഗൌതം. സ്ഥാപകരുടെ മകന്‍.

ഓള്‍റ്റര്‍നറ്റീവ് സ്കൂളിംഗ് വിജയമാണോ എന്ന ചോദ്യത്തിന് വിജയത്തിനുള്ള നിര്‍വചനം എന്തെന്ന് ഗൌതമിന്‍റെ മറുചോദ്യം. പരമ്പരാഗതമായ കാഴ്ചപ്പാടുള്ള ആളായതിനാല്‍ ഞാന്‍ വിജയിച്ചവരെ ഈ കൂട്ടങ്ങളില്‍ പെടുത്തി:
 • ബ്യൂറോക്രസിയില്‍ ഇന്ത്യന്‍ സിവില്‍ സെര്‍വിസ്‌
 • എഞ്ചിനീയറിംഗ് എങ്കില്‍ ഐഐടി, കുറഞ്ഞത് എന്‍ഐടി (പഴയ ആര്‍ഈസി)
 • മെഡിസിന്‍ എങ്കില്‍ AIIMS, JIPMER, Vellore - ഇതില്‍ ഏതിലെങ്കിലും ഒന്ന്
 • ബ്രിട്ടനില്‍ ഓക്സ്ഫഡ്, അല്ലെങ്കില്‍ കേംബ്രിജ്‌
 • അമേരിക്കയില്‍ പോകുന്നവര്‍ ഏതെങ്കിലും ഐവി ലീഗ് സര്‍വകലാശാലകളില്‍/കോളജുകളില്‍ ഏതിലെങ്കിലും അഡ്മിഷന്‍ നേടിയിരിക്കണം (Ivy League - Columbia, Brown, Yale, Cornell, Dartmouth, Harvard, Princeton, Pennsylvania)
 • അമേരിക്കയില്‍ മെഡിസിന്‍ പഠനമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ ജോണ്‍ ഹോപ്കിന്‍സ് അല്ലെങ്കില്‍ മയോ
ഗൌതമിന്‍റെ മറുപടി ഇതായിരുന്നു:
If this is the definition of success, it is something that a true student of Sarang can easily do. (Now only me and my two sisters are there who have completely went through the Sarang system - with all its financial difficulties) Since a student from Sarang will know to handle languages, to know how to learn, also know how to plan things, the study will be interesting. You have two options. One learn everything by heart without understanding anything. The next is to learn and understand. In our definition, success means:
 • Ability to be a responsible human being
 • Ability to understand and respect others
 • Ability to comprehend day-to-day changes and change if necessary according to that
 • Ability to be a loving, caring husband/wife/father/mother
 • Ability to discriminate what is sustainable and what is not sustainable
ഈ ചാറ്റിങ്ങില്‍ ഗൌതമിനോട് ഞാന്‍ തങ്കശേരിയിലെ കുട്ടികളുടെ അനുഭവം വിവരിച്ചു, ഒരൊറ്റ ആളുടെ കീഴില്‍ പഠനം നടത്തുന്നത് വിജയത്തില്‍ എത്തില്ല എന്നൊരു ധാരണ എനിക്കുണ്ടെന്നും പറഞ്ഞു.

ഗൌതമുമായി നടത്തിയ ചാറ്റില്‍ പരാമര്‍ശിക്കാത്ത ഒരു സംഗതി നിങ്ങളുടെ ശ്രദ്ധയില്‍ വരുത്തണം എന്ന് തോന്നി. അതിനാണീ പോസ്റ്റ്‌. Proactive parenting എന്നൊരു കലാപരിപാടി ഉണ്ട്. ജെര്‍മ്മനിയിലോ മറ്റോ ഉള്ള Carl Weter എന്ന പതിനെട്ടാം നൂറ്റാണ്ടിലെ പുരോഹിതന്‍ ആണ് പരീക്ഷണം നടത്തിയത് - സ്വന്തം മകനില്‍. ഫലമായി മോന്‍ ഒന്‍പതു വയസ്സായപ്പോഴേക്ക് ആറ് ഭാഷകള്‍ സംസാരിക്കുകയും പതിനാറു വയസ്സിനുള്ളില്‍ രണ്ടു ഡോക്ടറേറ്റുകള്‍ നേടുകയും ചെയ്തു.

കാള്‍ നടത്തിയ പരീക്ഷണങ്ങള്‍ കുറച്ചു വര്‍ഷം മുന്‍പ് ഗര്‍ഭിണിയായ ഒരു ചൈനാക്കാരി വായിക്കാനിടയായി. Weihua എന്നായിരുന്നു അവരുടെ പേര്‍. തന്‍റെ കുട്ടിയെ ഈ രീതിയില്‍ വളര്‍ത്താന്‍ തീരുമാനിച്ചു. കുട്ടിക്ക് പതിനഞ്ച് ദിവസം പ്രായം ഉള്ളപ്പോള്‍ പഠിപ്പീര് തുടങ്ങുന്നു - ആദ്യം തടവല്‍, പിന്നെ ഉണര്‍ന്ന് ഇരിക്കുമ്പോള്‍ മുഴുവന്‍ അടുത്തുള്ളവര്‍ നിര്‍ത്താതെ സംസാരിക്കുക. അതിനായി ബന്ധുക്കളുടെ സഹായവും തേടി. ഐ ക്യൂ കൂടാന്‍ ഇത് വളരെ അത്യാവശ്യം.

പുസ്തകം എഴുതിയ ദമ്പതികള്‍

മൂന്നാം വയസ്സില്‍ ആ കുട്ടി വീട്ടു ജോലികള്‍ ചെയ്തു തുടങ്ങി. പുറകെ ഡയറി എഴുത്തും. കുട്ടി വളര്‍ന്നു വന്നപ്പോള്‍ അമ്മയും വളര്‍ത്തച്ഛനും ഇനി എന്ത് ചെയ്യണം എന്നായി ചിന്ത. തങ്ങളുടെ അനുഭവം മറ്റുള്ളവരെക്കൂടി അറിയിക്കാനായി ഒരു പുസ്തകം എഴുതിയാലോ എന്നായി പത്രപ്പ്രവര്‍ത്തകരായ അവരുടെ ചിന്ത. പക്ഷെ പുസ്തകം പ്രസിദ്ധീകരിക്കാനായി 2000 വരെ കാത്തിരുന്നു - ആ വര്‍ഷമാണ്‌ കുട്ടി ഹാവഡില്‍ നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയത്. Harvard Girl Liu Yiting: A Character Training Record എന്നായിരുന്നു പുസ്തകത്തിന്‍റെ പേര്. എഴുത്ത് ചൈനീസില്‍. പുസ്തകം ഇറങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ പതിനഞ്ച് ലക്ഷം കോപ്പികള്‍ വിറ്റു. റോയല്‍റ്റി ഇനത്തില്‍ ഇതേ വരെ 48-50 ലക്ഷം രൂപ കിട്ടിയിട്ടുണ്ടാവണം.


പുസ്തകം

തള്ള തുടക്കം മുതലേ റിസര്‍ച്ച് റെക്കോര്‍ഡ്‌ പോലെ എല്ലാം എഴുതി സൂക്ഷിച്ചിരുന്നു. ഒന്നാം ക്ലാസ്‌ മുതല്‍ മോളും സ്വന്തം ഡയറി തുടങ്ങി. പതിനെട്ടു വയസ്സില്‍ അമേരിക്കയില്‍ പോകുമ്പോഴേക്കും അവളുടെ കയ്യില്‍ നല്ലൊരു ശേഖരം ഉണ്ടായിരുന്നു. മോളുടെ കുറിപ്പ്, അമ്മയുടെ ഡയറി, വളര്‍ത്തച്ഛന്‍റെ വിശകലനം - ഈ മൂന്നു കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് പുസ്തകം. ചൈനയിലെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലയിലേക്ക് പോകാനായിരുന്നു മോളുടെ ആദ്യ തീരുമാനം. എന്നാല്‍ അമേരിക്കയില്‍ ഒരു മാസം exchange student ആയി പോയപ്പോഴേക്കും Harvard മതിയെന്നായി. അപേക്ഷിച്ചു, കിട്ടുകയും ചെയ്തു.


Liu Yiting

എനിക്ക് തോന്നുന്നത് സാരംഗ് പോലുള്ള സ്കൂളുകളിലെ കുട്ടികള്‍ ഇത്തരം സ്ഥലങ്ങള്‍ ലക്‌ഷ്യം വയ്ക്കണം. അവര്‍ വിജയിച്ചാല്‍ ഓള്‍റ്റര്‍നറ്റീവ് സ്കൂളിങ്ങിന്‍റെ വിജയം കൂടിയാവുമത്. യാഥാസ്ഥിതിക academiaയിലും ഇവര്‍ ഒന്നാമതു എത്തുന്നു എന്ന് തെളിഞ്ഞാല്‍? അതിനാല്‍ ഓള്‍റ്റര്‍നറ്റീവ് സ്കൂളുകാര്‍ നമ്മള്‍ സാദാ ജനങ്ങളുടെ ജീവിത വിജയ അളവുകോലുകളെ തള്ളിപ്പറയേണ്ടതില്ല. ചൈനാ വന്‍‌കരയില്‍ ജീവിച്ചു വളര്‍ന്ന കുട്ടികളില്‍ രണ്ടേ രണ്ടു പേര്‍ മാത്രം ഹാവഡില്‍ അഡ്മിഷന്‍ നേടിയിരുന്ന സമയത്താണ്‌ Liu Yiting ആ കടമ്പ കടന്നത്. ഓള്‍റ്റര്‍നറ്റീവ് സ്കൂളുകാര്‍ക്ക് ഈ ഒരു ലക്ഷ്യ ബോധം കൂടി ഉണ്ടാവണം എന്ന് എനിക്ക് തോന്നുന്നു. എന്‍റെ തോന്നലുകള്‍ തെറ്റാവാം. മറ്റു വീക്ഷണകോണുകള്‍ ഉള്ളവര്‍ എന്നെ അറിയിക്കുമല്ലോ.

തിളങ്ങുന്ന ജുബ്ബയും സ്വര്‍ണ ചെയിനും റാഡോ വാച്ചും ബെന്‍സ്‌ കാറുമായി നടക്കുന്ന മുതലാളിമാരില്ലേ? എന്തൊരു വൃത്തികേടാണത്? അവര്‍ക്കും സ്വയം അറിയാം ചെയ്യുന്നത് വൃത്തികേടാണെന്ന്. പിന്നെന്തിന് കോലം കെട്ടുന്നു? തങ്ങള്‍ സ്വയം കാശുണ്ടാക്കിയവരാണെന്നും അത് തോന്നിയ പോലെ ചെലവാക്കുമെന്നും ജനത്തോട് പറയാതെ പറയാനുള്ള ബെസ്റ്റ് വഴിയല്ലേ ഈ അഴകിയ രാവണന്‍ വേഷം. കക്ഷി ജീവിത വിജയം നേടി എന്ന് ഈ കോപ്രായം കാണുന്ന ഏതു മണ്ടനും പിടികിട്ടുമല്ലോ.


No comments:

Post a Comment