എന്നെയും നിങ്ങളെയും പോലുള്ള ഒരു മനുഷ്യനെ കഥാപാത്രമായി മാറ്റുമ്പോള്‍ കഥാകാരന്‍ സ്വന്തം ഭാവന ഉപയോഗിക്കില്ലേ? ഉപയോഗിക്കും.
ഒരു നൂറ്റാണ്ടിനിപ്പുറം ആ കഥാപാത്രത്തെ ഏതോ സംവിധായകന്‍ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ എന്തൊക്കെ മാറ്റം വരുത്തും? ഭാവന കൂടുതല്‍ ചിറകു വിരിക്കില്ലേ? ഉവ്വ്. എന്നുതന്നെയല്ല, ഒറിജിനല്‍ ആളുമായി വളരെയേറെ വ്യത്യാസം ഉണ്ടാവുകയും ചെയ്യും.
ഈ പരിണാമ വഴികള്‍ അറിയണമെങ്കില്‍ ഷെര്‍ലക്ക് ഹോംസെന്ന കഥാപാത്രത്തെ പിന്തുടര്‍ന്നാല്‍ മതി, ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിലേക്ക്.
1876 October. എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ വൈദ്യ വിദ്യാര്‍ഥിയായി ചേര്‍ന്ന ആര്‍തര്‍ കോനന്‍ ഡോയല്‍ തന്‍റെ കഥാപാത്രമായ ഷെര്‍ലക്ക് ഹോംസിനെ പരിചയപ്പെടുന്നത് അപ്പോഴായിരുന്നു. Joseph Bell എന്ന ക്ലിനിക്കല്‍ സര്‍ജറി പ്രൊഫസ്സര്‍. ബെല്ലിനെ ആസ്പദമാക്കിയാണ് താന്‍ ഹോംസിനെ സൃഷ്ടിച്ചതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. 39 വയസ്, നല്ല ഉയരം, എല്ലുന്തിയ മുഖവും ശരീരവും, നീണ്ടു വളഞ്ഞ നാസിക, ആഴ്ന്നിറങ്ങുന്ന നോട്ടം, ചാരക്കണ്ണ്‍, സംഗീതജ്ഞരുടേതുപോലുള്ള നീണ്ട വിരലുകള്‍. ഡോയല്‍ കാണുമ്പോള്‍ ബെല്ലിന്‍റെ രൂപം. പിന്നീട് A Study in Scarletല്‍ ഷെര്‍ലക്ക് ഹോംസിനെ ഡോയല്‍ വിവരിച്ചത് ഇങ്ങിനെ:
"In height he was rather over six feet, and so excessively lean that he seemed to be considerably taller. His eyes were sharp and piercing, save during those intervals of torpor to which I have alluded; and his thin, hawk-like nose gave his whole expression an air of alertness and decision. His chin, too, had the prominence and squareness which marked the man of determination."
Joseph Bell
ഗ്യാസ് വിളക്കുകള്‍ തെളിഞ്ഞു നില്‍ക്കുന്ന സര്‍ജിക്കല്‍ ആംഫിതിയറ്ററില്‍ (മുന്നാഭായ് എംബിബിഎസിലെ ക്ലാസ് മുറിയുടെ ഷേപ്പ്) തന്‍റെ രോഗികളെ Joseph Bell പരിശോധിക്കുന്ന വിധം തകര്‍പ്പനായിരുന്നു. മേശയില്‍ ബെല്‍ ഇരിക്കും, ചുറ്റും വിദ്യാര്‍ഥികള്‍. ഒരു ചോദ്യം പോലും ചോദിക്കാതെ രോഗിയെ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം രോഗിയുടെ ജോലിയും മറ്റു വിവരങ്ങളും അങ്ങോട്ട് പറയും.
ഒരു തവണ ഇവരുടെ മുന്നിലേക്ക് എത്തിച്ച മനുഷ്യനെ ആകെ നോട്ടത്തിലൂടെ വിലയിരുത്തിയ ശേഷം ബെല്‍ ചോദിച്ചു: 'നിങ്ങള്‍ ഒരു സൈനികന്‍, അതും നോണ്‍-കമ്മിഷന്‍ഡ് ഓഫിസര്‍. അടുത്തകാലം വരെ ബാര്‍ബഡോസില്‍ ഉള്ള ഹൈലാന്‍ഡ് റെജിമെന്‍റില്‍ ജോലി ചെയ്തിരുന്നു'. ഞെട്ടിപ്പോയ രോഗി പറഞ്ഞതെല്ലാം സത്യമെന്നു സമ്മതിച്ചു. ബെല്‍ ഇതെങ്ങിനെ കണ്ടുപിടിച്ചു?
ഈ പ്രകടനം കണ്ടിരുന്ന ഡോയല്‍ തന്‍റെ അദ്ധ്യാപകന്‍ നല്‍കിയ വിശദീകരണം ഓര്‍മിച്ചത് ഇങ്ങിനെ: "You see, gentlemen, (ഈ സംബോധന കഥയില്‍ Elementary, Mr. Watson ആയി) the man was a respectful man but did not remove his hat. They do not in the army, but he would have learned civilian ways had he been long discharged. He has an air of authority and he is obviously Scottish. As to Barbados, his complaint is elephantiasis, which is West Indian and not British, and the Scottish regiments are at present in that particular island".
സ്കോട്ട്ലന്‍ഡിലെ വിവിധ പ്രദേശങ്ങളിലെ ഉച്ചാരണ രീതികള്‍ തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന് പെട്ടെന്ന് പിടികിട്ടുമായിരുന്നു. അത് വഴി ബെല്‍ തന്‍റെ രോഗിയുടെ ദേശം ഊഹിച്ചെടുത്തു. അതുപോലെ കയ്യിലെ തഴമ്പ്, ഗന്ധം എന്നിവ രോഗിയുടെ ജോലി കണ്ടുപിടിക്കാനുള്ള തുരുമ്പുകള്‍. ഇതെല്ലാം വേണ്ടവിധം ഉപയോഗിക്കാന്‍ അദ്ദേഹം ശിഷ്യരെ ഉപദേശിച്ചു:
"The precise and intelligent recognition and appreciation of minor differences is the real essential factor in all successful medical diagnosis. Eyes and ears which can see and hear, memory to record at once and to recall at leisure the impressions of the senses, and an imagination capable of weaving a theory or piecing together a broken chain or unravelling a tangled clue, such are the implements of his trade to a successful diagnostician".
കോനന്‍ ഡോയല്‍ ഈ ഉപദേശം ശരിക്കും പ്രയോഗത്തില്‍ ആക്കി. രോഗം കണ്ടുപിടിക്കാനുള്ള ആ ഉപായം അദ്ദേഹം കുറ്റവാളികളെ കണ്ടുപിടിക്കാനും ഉപയോഗിച്ചു. പോരാഞ്ഞ് 1892ല്‍ The Adventures of Sherlock Holmes ബെല്ലിന് സമര്‍പ്പിക്കുകയും എഴുത്തില്‍ ഇങ്ങിനെ കുറിക്കുകയും ചെയ്തു:
"It is most certainly to you that I owe Sherlock Holmes and though in the stories I have the advantage of being able to place him in all sorts of dramatic positions, I do not think that his analytical work is in the least an exaggeration of some effects which I have seen you produce in the outpatient ward."
അപ്പോള്‍ എങ്ങിനെയാണ് ഈ അന്വേഷണ രീതി ഡോയല്‍ തന്‍റെ കഥയില്‍ വിവരിച്ചത്?
"From a drop of water, a logician could infer the possibility of an Atlantic or a Niagara without having seen or heard of one or the other. So all life is a great chain, the nature of which is known whenever we are shown a single link of it. Like all other arts, the Science of Deduction and Analysis is one which can only be acquired by long and patient study, nor is life long enough to allow any mortal to attain the highest possible perfection in it. " (A Study in Scarlet)
Arthur Conan Doyle
താന്‍ ഒരു logician ആണെന്ന് ഹോംസ് ഇതില്‍ അവകാശപ്പെടുന്നു. പിന്നെ എന്തൊക്കെയാണ് അയാളുടെ രീതിയുടെ പ്രത്യേകതകള്‍? The Sign of Four, A Study in Scarlet എന്നീ രചനകളില്‍ ഹോംസ് പറയുന്നു - തലയില്‍ ഉദിക്കുന്ന എല്ലാ തോന്നലുകളില്‍ നിന്ന് സംഭവിക്കാന്‍ സാധ്യത ഇല്ലാത്തവ ഒഴിവാക്കിയാല്‍ ബാക്കി കിട്ടുന്നതാവും ഉത്തരം. ഈ ഭാഗങ്ങള്‍ ശ്രദ്ധിക്കുക.
"By the method of exclusion, I had arrived at this result, for no other hypothesis would meet the facts." (A Study in Scarlet, chapter 7)"You will not apply my precept," he said, shaking his head. "How often have I said to you that when you have eliminated the impossible, whatever remains, however improbable, must be the truth?" (The Sign of Four, chapter 6)"I have already explained to you that what is out of the common is usually a guide rather than a hindrance. In solving a problem of this sort, the grand thing is to be able to reason backward. That is a very useful accomplishment, and a very easy one, but people do not practise it much. In the everyday affairs of life it is more useful to reason forward, and so the other comes to be neglected. There are fifty who can reason synthetically for one who can reason analytically."
ഇതും ശ്രദ്ധേയം:
"Most people, if you describe a train of events to them, will tell you what the result would be. They can put those events together in their minds, and argue from them that something will come to pass. There are few people, however, who, if told them a result, would be able to evolve from their own inner consciousness what the steps were which led up to that result. This power is what I mean when I talk of reasoning backward, or analytically." (A Study in Scarlet, chapter 7).
മുന്നിലിരിക്കുന്ന രോഗിയെ നോക്കി, അയാളുടെ തഴമ്പുകളുടെ പ്രത്യേകത തിരിച്ചറിഞ്ഞ്, സൂക്ഷ്മമായി നോക്കിയാല്‍ കണ്ടുപിടിക്കാവുന്ന സംഗതികള്‍ ചേര്‍ത്ത് വച്ചായിരുന്നു ബെല്‍ തന്‍റെ കഴിവ് പ്രകടിപ്പിച്ചതെങ്കില്‍ അദ്ദേഹം ഹോംസ് ആയി കഥകളില്‍ അവതരിച്ചപ്പോള്‍ logic, 'science of deduction and analysis', method of elimination, method of exclusion, hypothesis, reasoning backward (analytical thinking), reasoning forward (synthetic thinking), balance of probabilities, scientific use of imagination, എന്നൊക്കെ വെച്ചുകീച്ചുന്നു. ഇതില്‍ ഒട്ടുമിക്കതും ഡോയല്‍ കയ്യില്‍ നിന്ന് എടുത്ത് ഇട്ടതു തന്നെ.
പ്രതിഭാധനനാണ് ബെല്‍. സംശയമില്ല. പക്ഷെ, ഡോയല്‍ ഈ മനുഷ്യനെ ഒരു നായകന്‍ ആക്കിയപ്പോള്‍ തന്‍റെ കല്‍പനാ പാടവം ഉപയോഗിച്ച് ഏതാണ്ട് അതിമാനുഷനോട് അടുത്ത് നില്‍ക്കുന്ന ആളെയാണ് പടച്ചു വിട്ടത്. ഇനി 2009 ഡിസംബറില്‍ ഇറങ്ങാനിരിക്കുന്ന ഷെര്‍ലക്ക് ഹോംസ് എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ കാണുക.
മേധാ ശക്തിയുടെ കാര്യത്തില്‍ സാമാന്യത്തിലും ഉയര്‍ന്നു നില്‍ക്കുന്ന ഹോംസ് ഇതില്‍ ശാരീരിക കഴിവുകളുടെ കാര്യത്തിലും മുമ്പന്‍! ജോസഫ് ബെല്‍ എന്ന മനുഷ്യനില്‍ നിന്നും എത്രയോ അകന്നു പോയിരിക്കുന്നു അദ്ദേഹത്തിന്‍റെ സ്ക്രീനിലെ അവതാരം.
ഇത് ലോകത്ത് എവിടെയും സിനിമാ സംവിധായകര്‍ ചെയ്യുന്ന ഒരു കടും കൈ. സിനിമയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍, ഒരു മനുഷ്യനെ അതി മാനുഷനാക്കുന്ന സ്ഥിതിവിശേഷം. ഇത് നമ്മള്‍ കേരളത്തിലും നടത്തിയിട്ടില്ലേ? കോഴിക്കോട്ടുള്ള മുല്ലശ്ശേരി രാജുവിനു പരിണാമം സംഭവിച്ച് ദേവാസുരം സിനിമയിലെ മംഗലശ്ശേരി നീലകണ്ഠന്‍ ആയതു ഉദാഹരണം. കഥാകൃത്ത് ഉപയോഗിച്ചത് അതിഭാവുകത്വം, സംവിധായകന്‍ ഉപയോഗിച്ചത് melodrama.
അതായത് മുല്ലശ്ശേരി രാജു + രഞ്ജിത്തിന്‍റെ കല്‍പനാ വൈഭവം + ഐവി ശശിയുടെ melodrama = മംഗലശ്ശേരി നീലകണ്ഠന്‍ അഥവാ ഒരു പത്തു പതിനാലു വര്‍ഷത്തേക്ക് മലയാളി സിനിമയുടെ വളര്‍ച്ച മുരടിപ്പിച്ച മീശപിരിയന്‍ ബോറന്മാര്‍
No comments:
Post a Comment