Tuesday 5 October 2010

മിസ്റ്റര്‍ എം. സിംഗ് എം.എ - He's my man

വെറുതെ ബോറടിച്ച ഒരു ദിനം. നേരം കൊല്ലാന്‍ മിസ്റ്റര്‍ 'എം. സിംഗ് എം.എ' എന്നൊരു പഹയന്‍ ഡോക്ടറേറ്റ് കിട്ടാനായി സര്‍വകലാശാലയില്‍ സമര്‍പ്പിച്ച ഡിഫില്‍ ഥീസിസ് തപ്പിയെടുത്തു മറിച്ചുനോക്കി. "India's Export Performance, 1951-60: Export Prospects and Policy Implications" എന്നതാണ് തലക്കെട്ട്‌. 'Thesis submitted for the degree of DPhil, Michaelmas Term, 1962' എന്ന് തൊട്ടു കീഴെ. 1962 ഡിസംബര്‍ പതിമൂന്നിനു ലൈബ്രറിയില്‍ ഇത് എത്തിപ്പെട്ടു. തുടര്‍ന്നുള്ള രണ്ടാഴ്ചക്കുള്ളില്‍ ഇത് വാങ്ങി വായിച്ച ആളുടെ പേര് കണ്ടപ്പോള്‍ അല്പം പരിചയം തോന്നി - ബിമല്‍ ജലാന്‍, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍. ബിമല്‍ ഇത് എങ്ങിനെ പുറകെ നടന്നു മേടിച്ചു നോക്കാതിരിക്കും? ഈ പ്രബന്ധം എഴുതിയ പഹയന്‍, അക്കാദമിക ലോകത്ത് അന്നേ പേരെടുത്തു തുടങ്ങിയ ഒരു താരമായിരുന്നു - എം. സിംഗ്. മുഴുവന്‍ പേര് മന്‍മോഹന്‍ സിംഗ്.

വെറും രണ്ടു വര്‍ഷം കൊണ്ടാണ് മന്‍മോഹന്‍ തന്‍റെ പ്രബന്ധം തയ്യാറാക്കിയത്. ഓക്സ്ഫഡിലെ Nuffield Collegeലായിരുന്നു പഠനമെന്നത് കണക്കിലെടുക്കുമ്പോള്‍ ഈ രണ്ടുവര്‍ഷ പ്രകടനം തീരെ നിസ്സാരമല്ല. അത്രയും intellectual rigour ആവശ്യമുള്ളിടം. പ്രബന്ധത്തിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട് - ഏറെ കുറിപ്പുകളും അനുബന്ധങ്ങള്‍ ഉള്ളതിനാലും അറുപതുകളിലെ പഴഞ്ചന്‍ ടൈപ്പിംഗ്‌ രീതിയാലും. ഒന്നാം ഭാഗത്തില്‍ 1951 മുതല്‍ 1960വരെയുള്ള ഇന്ത്യയുടെ കയറ്റുമതി വിശകലനം ചെയ്തിരിക്കുന്നു. നമുക്കന്നു വിദേശ നാണയം നേടിതന്നിരുന്നത് സോഫ്റ്റ്‌വെയര്‍ ആയിരുന്നില്ലല്ലോ. തേയില, പരുത്തി, തുണി, പുകയില, കാപ്പി, ചണ ഉത്പന്നങ്ങള്‍, സസ്യ എണ്ണയും കുരുക്കളും, ധാതുക്കള്‍ - ഓരോ വര്‍ഷവും കിട്ടിയിരുന്ന വിദേശ നാണ്യത്തില്‍ അറുപതു ശതമാനം ഇത്രയും സംഗതികള്‍ വിറ്റുകിട്ടിയിരുന്ന പണം. അതിന്‍റെ വളര്‍ച്ചയെയാണ് മിസ്റ്റര്‍ സിംഗ് പഠനവിധേയമാക്കിയത്. നമ്മുടെ പ്രധാന മന്ത്രിയുടെ ഭാഷ അറിയാത്തവര്‍ക്ക്‌ വേണ്ടി മാത്രം അല്പം ഇവിടെ ചേര്‍ക്കട്ടെ:
"Looking into the future can often be a perilous task. Forecasts and projections have often been sadly contradicted by actual experience, and the reasons are not far to seek. All projections are, by their very nature, a reflection of a small, manageable set of assumptions about economic behaviour drawn from contemporary experience. On the other hand, the actual course of economic evolution is determined by a complex interaction of many variables, some of which can neither be accurately foreseen nor easily quantified. Because of a gestation lag in the productive process, and also because of a time lag between the formulation of a policy and its actual implementation, it is often necessary to think and plan many years ahead. But the more we seek to regulate and plan, the more we need to know well in time about the nature of the trend we are trying to control."
അപ്പോള്‍, ഈ കണക്കു മുഴുവന്‍ കൂട്ടിയും കിഴിച്ചും നോക്കിയിട്ട് മന്മോഹന് തോന്നിയതെന്ത്? അത്ര ശുഭമായൊരു ഭാവിയല്ല അദ്ദേഹം മുന്‍കൂട്ടി കണ്ടത്:
"Our major conclusion is that export prospects for some of the most important commodities are not at all good. Jute manufactures, cotton textiles and (to a smaller extent) tea are in this category. Taking all the traditional exports, given really sustained efforts, particularly in the sphere of agricultural commodities, India would perhaps be able to increase her export earnings by about Rs 2000 million over the present decade. Our analysis, however, suggests that given the present provision for additional productive capacity as laid down in the Third Five Year Plan, India would be very luck indeed if she could increase her exports of "new manufactures" even by Rs 1500-2000 million over the present decade."
രണ്ടേ രണ്ടു വാചകത്തില്‍ മന്‍മോഹന്‍ തന്‍റെ പഠനത്തെ ഇങ്ങിനെ സംഗ്രഹിച്ചിരിക്കുന്നു:
"Altogether, our conclusion is that India would require a very strong effort even to reach a level of Rs 10,000 million of export receipts in 1970. This is clearly well below the target of Rs 13,000 - 14,000 laid down by the Planning Commission."

എന്നാല്‍ മന്മോഹന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിയോ? തെറ്റി. അറം പറ്റി എന്നുവേണമെങ്കില്‍ പറയാം. "Forecasts and projections have often been sadly contradicted by actual experience" എന്ന് അദ്ദേഹം പറഞ്ഞത് സ്വന്തം കാര്യത്തിലും സംഭവിച്ചു. 1970ല്‍ കയറ്റുമതി വഴി ഇന്ത്യ നേടിയത് പ്ലാനിംഗ് കമ്മിഷന്‍ കരുതിയതിലും അധികം - Rs 15351 million. ഒറ്റനോട്ടത്തില്‍ അങ്ങിനെ മന്മോഹന് തെറ്റുപറ്റി എന്ന് പറയാം (Rs 10,000 മില്യണ്‍ കവിയില്ല എന്നായിരുന്നല്ലോ അദ്ദേഹത്തിന്‍റെ നിഗമനം). എന്നാല്‍ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ സിംഗ്ജി പറഞ്ഞതാണ് യാഥാര്‍ത്യത്തോട് അടുപ്പം കാട്ടുന്നത്.രൂപയുടെ എക്സ്ചേഞ്ച് നിരക്കില്‍ വന്ന വ്യതിയാനം (മൂല്യം ഇടിഞ്ഞതോ അതോ ഇടിച്ചതോ?), പുതുതായി സ്വാതന്ത്ര്യം നേടിയ ബംഗ്ലാദേശുമായുള്ള കച്ചവട ബന്ധം തുടങ്ങിയ കാരണങ്ങളാല്‍ 1971 - 1975 കാലഘട്ടത്തില്‍ വമ്പന്‍ വളര്‍ച്ചയാണ് ഇന്ത്യയുടെ കയറ്റുമതി വരുമാനത്തില്‍ ഉണ്ടായത്. ഭംഗിക്കെങ്കിലും വമ്പന്‍ വളര്‍ച്ച, മന്മോഹനെപ്പോലെ കാര്യം അറിയാവുന്നവര്‍ ചികഞ്ഞു നോക്കിയാല്‍ അത്ര വളര്‍ച്ച ഇല്ല താനും.

ഈ പ്രബന്ധം 1964ല്‍ പുസ്തകമായതിനാല്‍ ഒട്ടേറെപ്പേര്‍ വായിച്ചിട്ടുണ്ട്. എങ്കിലും ഒറിജിനല്‍ പ്രബന്ധം ഇതേവരെ പന്ത്രണ്ടു പേര്‍ മാത്രമേ കൈകാര്യം ചെയ്തിട്ടുള്ളൂ. തുടക്കത്തില്‍ പറഞ്ഞത് പോലെ ബിമല്‍ ജലാന്‍. 1976വരെ പതിനൊന്നു പേര്‍. മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കുശേഷം ഈ ഞാനും.

ഇനി മന്‍മോഹന്‍റെ പ്രബന്ധത്തിന്‍റെ തലക്കെട്ടിലേക്കു ഒന്നുകൂടി തിരിച്ചു പോകുക: "Export Prospects and Policy Implications". ഈ പ്രബന്ധം എഴുതുന്ന കാലത്ത് താനാവും ഭാവിയില്‍ ഇന്ത്യയുടെ പുത്തന്‍ സാമ്പത്തിക നയം രൂപീകരിക്കുകയെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് സ്വന്തം രാജ്യത്തെ കൈപിടിച്ച് നടത്തിക്കുകയെന്നും അദ്ദേഹം സ്വപ്നത്തിലെങ്കിലും കരുതിയിട്ടുണ്ടാവുമോ? അറിയില്ല.

സോണിയയുടെ പാവക്കുട്ടി മാത്രമാണ് താങ്കളെന്ന് വിചാരിച്ചിരുന്നയാളാണ് ഞാന്‍. താങ്കളുടെ പ്രബന്ധം വായിച്ചപ്പോള്‍ അത് മാറിത്തുടങ്ങി. താങ്കള്‍ക്ക് ബൌധിക കാര്യങ്ങള്‍ മാത്രം മതി, 'politicking' മുഴുവനും താങ്കളുടെ പാര്‍ട്ടിയിലെ അലവലാതികള്‍ക്ക് വിട്ടുകൊടുത്തേക്കൂ. Autarky സംവിധാനത്തില്‍ കിടന്നു മുരടിച്ച രാജ്യത്തെ ഒന്ന് രക്ഷപ്പെടുത്തിയത് മന്മോഹനായിരുന്നല്ലോ.അല്ലെങ്കില്‍ ഒരു ചേതക് സ്കൂട്ടറിനായി പണവുമടച്ചു ഏഴുവര്‍ഷം കാത്തിരുന്നിരുന്ന ഒരു തലമുറയുടെ ഗതികേട് നമുക്കും പകര്‍ന്നു കിട്ടുമായിരുന്നു. സലാം മിസ്റ്റര്‍ എം. സിംഗ്, താങ്കള്‍ക്ക് എന്‍റെ അഭിവാദ്യങ്ങള്‍.

11 comments:

  1. നല്ല ലേഖനം മാക്രി. മിസ്റ്റര്‍ സിംഗ് ഒരു കഴിവുള്ള ആളാണ് എന്നുള്ളത് സത്യം, പക്ഷെ ദി റൈറ്റ് മാന്‍ ഇന്‍ ദി റോന്ഗ് ടീം എന്ന് പറഞ്ഞ പോലെ ആയി പോയീ കഥ!!

    ReplyDelete
  2. OT: Word verification Maakrikkum veno??

    ReplyDelete
  3. -ഒരു ചേതക് സ്കൂട്ടറിനായി പണവുമടച്ചു ഏഴുവര്‍ഷം കാത്തിരുന്നിരുന്ന ഒരു തലമുറയുടെ ഗതികേട് നമുക്കും പകര്‍ന്നു കിട്ടുമായിരുന്നു-
    ഇത് നേര്... പിന്നെ ആങ്ങേര്‍ ഒരു ഗ്രൂപ്പിന്‍റെ കയ്യില്‍ ആണ്, അല്ലെങ്കില്‍ തന്നെ ഏത്‌ കോണ്ഗ്രസ് പ്രധാനമന്ത്രിയാ ഗ്രൂപ്പിന്‍റെ കയ്യില്‍പ്പെടാതെ ഭരിച്ചിട്ടുള്ളത്‌?

    ReplyDelete
  4. നല്ല ലേഖനം മാക്രി.

    ReplyDelete
  5. നല്ല മാക്രിതരം ഉള്ള പോസ്റ്റ്‌. We were missing this..:)

    ReplyDelete
  6. "താങ്കള്‍ക്ക് ബൌധിക കാര്യങ്ങള്‍ മാത്രം മതി, 'politicking' മുഴുവനും താങ്കളുടെ പാര്‍ട്ടിയിലെ അലവലാതികള്‍ക്ക് വിട്ടുകൊടുത്തേക്കൂ".

    ഇതാണ് വലിയ ശരി.

    ReplyDelete
  7. എനിക്കതല്ല മനസ്സിലാകാത്തേ...എന്തോ വല്യ കാര്യങ്ങൾ ഒക്കെ ചുറ്റും നടന്നോണ്ടിരിക്കുമ്പോൾ ഇവരൊക്കെ എന്തിനാ വാക്ക്മാൻ വച്ച് പാട്ട് കേട്ടോണ്ടിരിക്കുന്നേ..?

    അല്ലെങ്കില്‍ ഒരു ചേതക് സ്കൂട്ടറിനായി പണവുമടച്ചു ഏഴുവര്‍ഷം കാത്തിരുന്നിരുന്ന ഒരു തലമുറയുടെ ഗതികേട് നമുക്കും പകര്‍ന്നു കിട്ടുമായിരുന്നു...അതൊരു കാലമായിരുന്നു..ഞാൻ കേട്ടിട്ടുണ്ട്...

    ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ പണം ഇവിടെ സർക്കുലേറ്റ് ചെയ്യപ്പെടുന്നില്ല..ഏതാനും ആൾക്കാരുടെ കൈയ്യിൽ മാത്രം ഒതുങ്ങി നിൽക്കുന്നു..ഇതൊരു ഡീപ്പ് സബ്ജെക്ടാണ്..മന്മോഹനെപ്പറ്റി ഞാനിതുവരെ അറിയാൻ ശ്രമിച്ചിട്ടില്ല.an old crook അത്രയേ ഞാൻ കരുതിയിരുന്നുള്ളൂ..നരസിംഹറാവു, വിപി സിംങ്ങ് ഇവരൊക്കെയാണ് എന്റെ ഹീറോ മിനിസ്റ്റേഴ്സ്...

    ReplyDelete
  8. V.P SINGH WAS JUST JUST ANOTHER CROOK ,A MASTER MANIPULATOR , LIKE NARASHIMHA RAO , I THINK INDIRA GANDHI WAS A STRONG LEADER, MANMOHAN SINGH A VERY GOOD BEAUROCRAT

    ReplyDelete
  9. ഇൻഡ്യൻ എകോണമിയ്ക്ക് ബൈപാസ് സർജറി നടത്തിയ ഡോക്റ്റർ എന്നാണ് ഇദ്ദേഹം വിശേഷിക്കപ്പെടാറ്. ഇനി സ്ഥലവിക്രയങ്ങളും ഉദാരവൽക്കരിയ്ക്കയാണെങ്കിൽ സിംഗൂരും നന്ദിഗ്രാമും ആവർത്തിക്കപ്പെടാതെ ഇരിയ്ക്കാം.

    ReplyDelete
  10. India is having many outstanding personalities who can lead the world, but even we Indians are not utilising their abilities. Most of our leaders are interested in cheap politics.

    ReplyDelete