Saturday 9 October 2010

ചില ജീവിതങ്ങള്‍ ഒന്നാംതരം കടങ്കഥകളല്ലേ?



ഡോ. സുഭാഷ്‌ മുഖര്‍ജി

കേട്ടിടത്തോളം ഒരു ദുരന്തമായിരുന്നു ഡോ.സുഭാഷ്‌ മുഖര്‍ജിയുടേത്. ഞാന്‍ ഈ കഥയുടെ ചുഴിയില്‍ പെട്ടുപോയത് ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്. അന്ന് ഇന്ത്യയിലെ ഏതോ ഒരു ഇംഗ്ലീഷ് പത്രത്തില്‍ രാജ്യത്തെ ആദ്യ ടെസ്റ്റ്‌ ട്യൂബ് ബേബിയുടെ കഥ കണ്ടു, പൊതുജനത്തിന്‍റെ അനാവശ്യ ശ്രദ്ധയില്‍ നിന്ന് ഒഴിവാകാനായി ദുര്‍ഗ എന്ന കള്ളപ്പേരില്‍ കഴിഞ്ഞിരുന്ന കനുപ്രിയ അഗര്‍വാളിന്‍റെ കഥ. വെറുതെ ഒരു കൌതുകത്തിന് ദുര്‍ഗയെപ്പറ്റിയുള്ള പഴയ വാര്‍ത്തകള്‍ ചികഞ്ഞപ്പോള്‍ വീക്ക്‌ മാസികയിലെ ഒരു ലേഖനം കണ്ണില്‍പ്പെട്ടു. അതിലെ വിവരങ്ങള്‍ മനസ്സിനെ ഇളക്കുന്നതായിരുന്നു.

October 3, 1978ന് സുഭാഷ്‌ മുഖര്‍ജി കനുപ്രിയയെ 'ജനിപ്പിക്കുമ്പോള്‍' അല്ലെങ്കില്‍ ജനിക്കാന്‍ സഹായിക്കുമ്പോള്‍ ലോകത്തെ ആദ്യ ടെസ്റ്റ്‌ ട്യൂബ് ശിശു പിറന്നിട്ട് അറുപത്തേഴു ദിവസങ്ങളെ ആയിരുന്നുള്ളൂ. ഡോ. മുഖര്‍ജിയുടെ ഈ അവകാശവാദം നമ്മുടെ ആളുകള്‍ വിശ്വസിച്ചില്ല. ബംഗാള്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ അവകാശവാദം ശരിയാണോ എന്നറിയാന്‍ ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചു. അവര്‍ക്ക് മുന്‍പാകെ ഇത് ഒരു ടെസ്റ്റ്‌ ട്യൂബ് ശിശു ആണെന്ന് സംശയ രഹിതമായി തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് സര്‍ക്കാര്‍ അദ്ദേഹത്തെ നേത്ര വിഭാഗത്തിലേക്ക് സ്ഥലം മാറ്റി, ജപ്പാനില്‍ സെമിനാറില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചു. അങ്ങിനെ ജീവിതം മടുത്ത അദ്ദേഹം മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആത്മഹത്യ ചെയ്യുന്നു.

കനുപ്രിയ അഗര്‍വാള്‍ (ദുര്‍ഗ)

വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍ സര്‍ക്കാര്‍, ശാസ്ത്രലോക അംഗീകാരങ്ങളോടെ 'ആദ്യ' ടെസ്റ്റ്‌ ട്യൂബ് ശിശു പിറന്നു. ഡോ. ടീ. സി. ആനന്ദ് കുമാര്‍ ആയിരുന്നു ഇത് സാധിച്ചത്. അദ്ദേഹം പക്ഷെ സുഭാഷ് മുഖര്‍ജിയുടെ പഠനങ്ങളെ വീണ്ടും ഒരു ആവര്‍ത്തി പരിശോധിക്കാന്‍ തീരുമാനിച്ചു. അതിനായി മുഖര്‍ജി എഴുതി സൂക്ഷിച്ചിരുന്ന കുറിപ്പുകള്‍ പരിശോധിച്ച്, താനല്ല മുഖര്‍ജിയാണ് ആദ്യ ടെസ്റ്റ്‌ ട്യൂബ് കുഞ്ഞിനെ രാജ്യത്ത് ജനിപ്പിച്ചതെന്നു കണ്ടെത്തുന്നു. ആനന്ദ് കുമാര്‍ ഇക്കാര്യം ലോകത്ത് പല വേദികളില്‍ പ്രസംഗിക്കുകയും ചെയ്തു.

നമുക്ക് വീക്ക്‌ മാസികയില്‍ മുഖര്‍ജിയുടെ ഭാര്യയുമായുള്ള അഭിമുഖത്തിലേക്ക് തിരിച്ചു വരാം. അതില്‍ പറഞ്ഞിരുന്ന ഒരു കാര്യമാണ് ശരിക്കും ഈ കഥയില്‍ ഇടപെടാന്‍ എന്നെ പ്രേരിപ്പിച്ചത്. ഡോ. മുഖര്‍ജി ബ്രിട്ടനില്‍ ഉപരി പഠനം നടത്തിയിട്ടുണ്ടെന്നും ലോകത്തെ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ് ശിശുവിനെ സൃഷ്ടിച്ചവരില്‍ ഒരാളായ ഡോ. റോബര്‍ട്ട്‌ എഡ്വാഡ്സ് അക്കാലത്ത് അവിടെ ഒപ്പമുണ്ടെന്നും അവര്‍ പറഞ്ഞു. സ്കോട്ട്ലന്‍ഡിലെ എഡിന്‍ബറയിലെ Clinical Research Instituteല്‍ ആയിരുന്നത്രെ ഇവര്‍ ഒരുമിച്ചുണ്ടായിരുന്നത്. ഇപ്പറഞ്ഞ വിവരം എന്നിലെ കൌതുകം ഉണര്‍ത്തുകയും പൊറുതി മുട്ടിയ ഞാന്‍ ഇതേപ്പറ്റി അന്വേഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഡോ. റോബര്‍ട്ട്‌ എഡ്വാഡ്സ്

ആദ്യം പിടികൂടിയത് ഡോ. ആനന്ദ് കുമാറിനെ. കാര്യം പറഞ്ഞതേ അദ്ദേഹം ചൂടാകാന്‍ തുടങ്ങി. അദ്ദേഹത്തിന് വിഷയത്തില്‍ തീരെ താല്പര്യം ഇല്ലാത്തത് പോലെ. ഞാന്‍ അങ്ങിനെ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ കഴിയുന്ന മറ്റൊരാളെ അദ്ദേഹത്തിന്‍റെ ഓഫിസില്‍ പിടികൂടാന്‍ നോക്കി. ഡോ. റോബര്‍ട്ട്‌ എഡ്വാഡ്സ് - അദ്ദേഹത്തെ തന്നെ. ബ്രിട്ടനില്‍ RBM onlineന്‍റെ പത്രാധിപരായിരുന്നു അപ്പോഴദ്ദേഹം. എന്‍റെ ചോദ്യങ്ങള്‍ ഇമെയില്‍ ചെയ്യാന്‍ നിര്‍ദ്ദേശം, അപ്രകാരം അയച്ച ചോദ്യങ്ങള്‍ക്ക് കിട്ടിയ മറുപടി താഴെ:

October 17, 2003:
Many thanks for your email. Could you clarify who Dr Mukherjee was? Was the doctor who claimed to have a human IVF pregnancy in 1980 or therabouts? To the best of my knowledge, I never met that doctor Dr Mukherjee. If it is the same investigator, he informed no-one of his experiments on IVF, so none of us had a clue what he was doing. Remember when he started to work, we had published 10 ore more papers on IVF and the techniques. My only memory is, I am sorry to say, that my early enquiries into his career convinced me he had done virtually nothing for IVF and had certainly not produced an IVF baby.
Best wishes
Bob Edwards

ഡോ. റോബര്‍ട്ട്‌ എഡ്വാഡ്സ് പറയുന്നത് വിശ്വസിക്കാമെങ്കില്‍ മുഖര്‍ജിയുടെ അവകാശങ്ങള്‍ പൊള്ളയായിരുന്നു. തന്നെയുമല്ല മുഖര്‍ജിയുടെ ഭാര്യ പറഞ്ഞത് പോലെ ഇവര്‍ ഒരുമിച്ചു എഡിന്‍ബറ സര്‍വകലാശാലയില്‍ ഉണ്ടായിരുന്നുമില്ല. അവിടെ Clinical Research Institute എന്നൊരു സ്ഥാപനവും ഇല്ല. "I did not know there was a Clinical Research Institute in Edinburgh! Sorry, but I did not meet his (sic) in Ediburgh to the best of my memory." പിന്നീട് ഞാന്‍ ഇരുവരുടെയും ജീവചരിത്രം ഒത്തുനോക്കിയപ്പോള്‍ മുഖര്‍ജിയുടെ ഭാര്യ പറഞ്ഞത് ശരിയല്ല എന്ന് മനസ്സിലാക്കി. ഡോ. റോബര്‍ട്ട്‌ എഡ്വാഡ്സ് എഡിന്‍ബറ വിട്ടു കേംബ്രിജില്‍ എത്തിയ ശേഷമാണ് അന്ന് ഇരുപത്തൊന്‍പത് വയസ്സുള്ള മുഖര്‍ജി ബ്രിട്ടനില്‍ ഉപരി പഠനത്തിനായി എത്തുന്നത്‌. ഞാന്‍ എന്‍റെ അന്വേഷണം അവിടെ അവസാനിപ്പിച്ചു.

ഡോ. ടീ. സി. ആനന്ദ് കുമാര്‍

വര്‍ഷങ്ങള്‍ കഴിഞ്ഞു.
2010 January 26: ഇന്ത്യയിലെ 'ഔദ്യോഗിക' ടെസ്റ്റ്‌ ട്യൂബ് ശിശുവിനെ സൃഷ്ടിച്ച ഡോ. ടീ. സി. ആനന്ദ് കുമാര്‍ മരിച്ചു.
2010 October 5: വന്ധ്യതാ ചികിത്സയ്ക്ക് നല്‍കിയ സംഭാവനയുടെ പേരില്‍ ഡോ. റോബര്‍ട്ട്‌ എഡ്വാട്സിന് നൊബേല്‍ സമ്മാനം ലഭിക്കുന്നു.


വാല്‍ക്കഷണം: ഏഴുവര്‍ഷം മുന്‍പ് ടെസ്റ്റ്‌ ട്യൂബ് ബേബി എന്ന പ്രയോഗം ഇഷ്ടമാണോ, അതോ സ്വന്തമായി മറ്റെന്തെങ്കിലും പ്രയോഗം മനസ്സില്‍ കരുതി വച്ചിരുന്നോ എന്ന എന്‍റെ ചോദ്യത്തിന് ഡോ. റോബര്‍ട്ട്‌ എഡ്വാഡ്സ് നല്‍കിയ ഉത്തരം ഇതായിരുന്നു: " I do not mind the term test-tube babies because I have got used to it? "

20 comments:

  1. മാക്രി വീണ്ടും വീണ്ടും സൂപ്പെറായി പൂശുന്നു. പുതിയ അറിവുകള്‍. മുഖര്‍ജിയെ കുറിച്ച് കേട്ടിരുന്നു അദ്ദേഹം ആത്മഹത്യാ ചെയ്ത സമയത്ത്. ഒരുപാട് പുതിയ വിവരങ്ങള്‍ക്ക് നന്ദി!!

    ReplyDelete
  2. Worth reading!
    Thanks Maakri

    ReplyDelete
  3. വെറും മാക്രിയല്ല, ജീവിതം മരത്തേലുമല്ല- സമ്മതിച്ചു !

    ReplyDelete
  4. Pretty good article ..makri..keep writing

    ReplyDelete
  5. മാക്രി, ഈ എഴുത്തിനൊരു ഉമ്മ!

    ReplyDelete
  6. മാക്രി !!!! താങ്ക്സ് !

    ReplyDelete
  7. hii good .. interesting .. expecting more.. thanks

    ReplyDelete
  8. ഇംഗ്ലീഷ് വിക്കിയിലെ മുഖര്‍ജിയെപറ്റിയുള്ള ലേഖനത്തില്‍ എഴുതിനിറച്ചിരിക്കുന്ന misinformations തിരുത്താന്‍ സമയമായി.

    ReplyDelete
  9. Good to see that you are back..
    Nice one..

    ReplyDelete
  10. മാഷെ,
    മണി ഷാരത്തിന്റെ പോസ്റ്റിലെ ലിങ്കിൽ നിന്നാണ് ഇവിടെ എത്തിയത്. സാക്ഷാൽ ഡോ: എഡ്വാഴ്സിന്റെ സ്ഥാപനമായ ബോൺ ഹാൾ ക്ലിനിക്കിന്റെ ഒരു മീറ്റിങിൽ വെച്ചാണ് ഞാനാദ്യം ഡോ: സുഭാഷ് മുഖ്യോപാധ്യായയെപ്പറ്റി കേൾക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ ivf ബേബിയുടെ സൃഷ്ടാവായി അവർ അംഗീകരിക്കുന്നതും ഡോ: സുഭാഷിനെതന്നെയാണ്. അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുക്കാൻ ശ്രമിച്ചതായി പറയപ്പെടുന്ന ഡോ: ആനന്ദ് കുമാർ എന്തിനായിരിക്കും താങ്കളോട് ദേഷ്യപ്പെട്ടത്?

    ReplyDelete