Saturday, 25 September 2010

നന്നാവരുത്, ഒരിക്കലും നന്നാവരുത്!

London Olympic Games Flag Handover Party, Aug 24, 2008

മുപ്പത്തിമൂന്നു കോടി - കോമണ്‍വെല്‍ത്ത് ഗെയിംസ് കൈക്കലാക്കാന്‍ ഇന്ത്യ കോഴ നല്‍കിയ തുക. വോട്ടവകാശമുള്ള എഴുപത്തിരണ്ടു രാജ്യങ്ങള്‍ക്ക് ഇത് വീതിച്ചു നല്‍കിയാണ്‌ നമ്മള്‍ ക്യാനഡയെ തോല്‍പ്പിച്ച് മത്സരം നടത്താനുള്ള അവസരം നേടിയത്. അങ്ങിനെ കോഴയിലൂടെ നേടിയ മത്സരം കോഴവീരന്മാരുടെ തൃശ്ശൂര്‍ പൂരമായി മാറിയതില്‍ അത്ഭുതം എനിക്കൊട്ടും തോന്നിയില്ല.

മറ്റു രാജ്യങ്ങള്‍ ഇങ്ങിനെയല്ല കാര്യങ്ങള്‍ ചെയ്യുന്നത്. 2012 ഒളിമ്പിക് മത്സരം ലണ്ടന്‍ നഗരം സ്വന്തമാക്കിയത് കൈക്കൂലി നല്‍കിയല്ല, ഒട്ടു പണിപ്പെട്ടായിരുന്നു. മത്സരം നടത്താനുള്ള അവകാശം പാരിസ് (പരീ എന്ന് അന്നാട്ടുകാര്‍ വിളിക്കുന്ന സ്ഥലം) അടിച്ചുമാറ്റും എന്ന് വാതുവയ്പ്പുകാര്‍ വിശ്വസിച്ചിരുന്ന അവസ്ഥയില്‍ ലണ്ടന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നാല്‍ ഒരേ ഒരുവര്‍ഷത്തിനുള്ളില്‍ നല്ലൊരു തയാറെടുപ്പ് നടത്തി അവര്‍ അവസരം നേടി എടുത്തു. അതിന്‍റെ ക്രെഡിറ്റ്‌ ബ്രിട്ടിഷ് സംഘത്തിന്‍റെ ചുമതലക്കാരിയായിരുന്ന Barbara Cassani എന്ന അമേരിക്കക്കാരിക്ക്.

Barbara Cassani

ഒളിമ്പിക് മത്സരം നേടി എടുക്കാനുള്ള ചുമതല ഈ സ്ത്രീയെ ഏല്പിച്ചത് അന്നത്തെ ലണ്ടന്‍ മേയര്‍. "You had a year to go from zero to have a total bid and you needed someone full time, who could start immediately and a manic person who drives everyone forward and she stood out as the only one person who was going to do that." - എന്നാണ് ഇവരെ നിയമിക്കുമ്പോള്‍ മേയറുടെ ചിന്ത. ആ തോന്നല്‍ ശരിയാവുകയും ചെയ്തു.

കാര്യശേഷിയില്‍ ഇന്ത്യക്കാരും ഇംഗ്ലീഷുകാരും തമ്മിലുള്ള വ്യത്യാസങ്ങള്‍ വേറെയും ഉണ്ട്. ഒളിമ്പിക് മത്സരം നടത്താനുള്ള അവസരം കൈക്കലാക്കിയ ശേഷം ബ്രിട്ടീഷുകാര്‍ ഒരു കാര്യം ഉറപ്പാക്കി - ഇതിനുള്ള പണം ജനത്തില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും കണ്ടെത്തും. പോരാത്തത് സര്‍ക്കാര്‍ നല്‍കും. എന്നാല്‍ നമ്മള്‍ കോമണ്‍ വെല്‍ത്ത് മത്സര വേദി തയാറാക്കിയപ്പോള്‍ എത്ര സ്വകാര്യ കമ്പനികള്‍ ചെലവു പങ്കിടാനെത്തി? വിവരമുള്ള ഏതെങ്കിലും കമ്പനി ഉടമ, സ്വന്തം പണം അഴിമതി വീരന്മാരായ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എറിഞ്ഞിട്ടു കൊടുക്കുമോ? തെരഞ്ഞെടുപ്പിന്‍റെ സമയത്തും വിവിധ അനുമതികള്‍ക്ക് അപേക്ഷിക്കുമ്പോഴും ഈ പഹയന്മാര്‍ക്ക് പണം കൊടുത്തു മുടിഞ്ഞവര്‍ വീണ്ടും അബദ്ധം കാണിക്കുമോ?

ലണ്ടന്‍ ഒളിമ്പിക്സിന്‍റെ കാര്യത്തില്‍ തീരുമാനം ആയപ്പോഴേ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു കാര്യം ഉറപ്പാക്കി - ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ സ്ഥലം ശരിയാക്കും പ്ലാനിംഗ് അനുവാദം നേടും ഡിസൈന്‍ തീരുമാനിക്കും ആവശ്യമായ സാധനങ്ങള്‍ സംഘടിപ്പിക്കും. അടുത്ത നാല് വര്‍ഷങ്ങള്‍ മുഴുവനും നിര്‍മാണം. പിന്നെയും ഒരു വര്‍ഷം ബാക്കിയില്ലേ? അക്കാലത്ത് രണ്ടു പരിപാടികള്‍ മാത്രം - ഉപകരണങ്ങള്‍ പിടിപ്പിക്കല്‍ (ഇപ്പോള്‍ നമ്മള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ചെയ്യുന്ന കാര്യങ്ങള്‍) ടെസ്റ്റ്‌ പരിപാടികള്‍ നടത്തി നോക്കല്‍ (അവസാനം പറഞ്ഞത്‌ ഇന്ത്യക്കാരന് പിടികിട്ടാന്‍ പ്രയാസമുള്ള ഒരു concept).

എന്നിട്ട് ഇപ്പോള്‍ എന്തായി. ഇക്കഴിഞ്ഞ ജൂണില്‍ ലണ്ടന്‍ ഒളിമ്പിക് പാര്‍ക്കിന്‍റെ സ്ഥിതി താഴെയുള്ള പടത്തില്‍ കാണാം. പാര്‍ക്കിലെ വില്ലേജില്‍ പതിനൊന്നു പ്ലോട്ടുകള്‍ ഉണ്ട് ഓരോന്നിലും ആറു മുതല്‍ എട്ടു വരെ കെട്ടിടങ്ങള്‍. ഇതില്‍ അഞ്ചു പ്ലോട്ടുകളിലെ കെട്ടിടങ്ങളുടെ അസ്ഥികൂടം തയാറായി. വരുന്ന മൂന്നു മാസത്തിനുള്ളില്‍ എല്ലാ കെട്ടിടങ്ങളും പണി പൂര്‍ത്തിയാക്കി അകത്തു സൌകര്യങ്ങള്‍ ഒരുക്കിത്തുടങ്ങും. 2011 July 27നകം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ ഇവയാണ്. അത് വായിച്ചാല്‍ നമ്മുടെ പഹയന്മാര്‍ക്ക് തല കറങ്ങും:

1. Construction of the Olympic Stadium will be complete and the venue ready to be handed over.
2. Construction of the Aquatics Centre will be complete and the venue ready to be handed over.
3. Construction of the Velodrome will be complete and the venue ready to be handed over.
4. Construction of the International Broadcast Centre/Main Press Centre (IBC/MPC) will be complete and ready for occupation by the Olympic Broadcasting Service and the London 2012 Organising Committee.
5. Construction of the Handball and Basketball Arenas will be complete and the venues ready to be handed over.
6. Construction of the Lee Valley White Water Centre will be complete and the venue handed over to Lee Valley Regional Park Authority.
7. Construction work on Eton Manor and Royal Artillery Barracks will be underway and on track to be completed as planned in spring 2012.
8. The external structure of the Olympic Village will be finished with the internal fit out complete in most of the blocks (യേത്? ഒരു വര്‍ഷം മുന്‍പേ താമസ സ്ഥലം മുഴുവനും ശരിയാക്കുമെന്ന്!)
9. Construction of all permanent bridges will be complete. All utilities will be operational. Landscaping will be well advanced across the Park.
10. Construction work at Stratford Regional Station will be complete, with Londoners already benefiting from hundreds of millions of pounds of additional investment across London’s transport systemഇനി നമ്മുടെ പരിപാടിയിലേക്ക് തിരിച്ചു വരാം. ആരാണ് ഡല്‍ഹി ഗെയിംസ് വില്ലജ് നിര്‍മ്മിച്ചത്‌? എമാര്‍ എംജിഎഫ് എന്ന കമ്പനി. അടുത്ത ദിവസങ്ങളില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പൂര്‍ത്തിയായ വാര്‍ത്ത വായിച്ചില്ലേ? ദുബായിലെ Burj Khalifa കെട്ടിടം? അത് നിര്‍മ്മിച്ചത്‌ ഇതേ കറക്കുകമ്പനി തന്നെ. നമ്മുടെ നാറിയ ഗെയിംസ് വില്ലേജ് തട്ടിക്കൂട്ടിയ ശേഷം എമാര്‍ എംജിഎഫിന്‍റെ ഇന്ത്യയിലെ തലവന്‍ ശ്രാവന്‍ ഗുപ്ത വീമ്പിളക്കിയത് ഇങ്ങിനെ: “one of the finest games villages ever built, be it in design, quality or scale. The village, as it stands today, is a shining example of blending sustainable building techniques with modern amenities.” ഈ ഷൈനിംഗ് ഉദാഹരണത്തിന്‍റെ പടങ്ങള്‍ വിദേശ പത്രങ്ങള്‍ അടിച്ചു തുടങ്ങിയപ്പോള്‍ പഹയന്‍ കാലുമാറി: “The organising committee is responsible for the furniture and fixtures to be provided in the apartments and the temporary overlays in the village” അങ്ങിനെ എല്ലാ കുറ്റവും എമാര്‍ കമ്പനി നമ്മുടെ പഹയന്മാരുടെ തലേലോട്ടു വെച്ചുകൊടുത്തു.


എമാര്‍ എംജിഎഫിന്‍റെ തലവന്‍ ശ്രാവന്‍ ഗുപ്ത

യഥാര്‍ത്ഥത്തില്‍ കെട്ടിടം പണിതത് എമാര്‍ ആയിരുന്നില്ല. ആയിരം കോടിയുടെ കോണ്ട്രാക്റ്റ് അവര്‍ പിടിച്ച ശേഷം ആലുവാലിയ എന്നൊരു കമ്പനിയെ പണി ഏല്‍പ്പിക്കുകയായിരുന്നു. കൂട്ടിക്കൊടുപ്പും അഴിമതിയും മാത്രം പരിചയം ഉള്ളവന് കെട്ടിടം പണിയാന്‍ മാത്രം എങ്ങിനെ അറിയും? അലുവാലിയയുടെ കെട്ടിടം പണിയുടെ കഥകളില്‍ ഒരെണ്ണം ഇതാ. ഏതോ ഒരെണ്ണത്തിന്റെ ആദ്യ നില പണിത ശേഷം അലുവാലിയയുടെ ജീവനക്കാര്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ അനുമതി തേടിയപ്പോള്‍ കോഴയായി ചോദിച്ചത് ബെന്‍സ്‌ കാര്‍. ആലുവിന്റെ ഗ്രാമത്തില്‍ നിന്നുവന്നവന്‍ അത് സാധിച്ചു കൊടുത്തു, പിന്നെ മോളിലോട്ട് പണിത നിലകളുടെ ഗുണനിലവാരത്തില്‍നിന്ന് ഇതിനുള്ളത് കുറയ്ക്കുകയും ചെയ്തു. ഇത് ഒരേ ഒരു സംഭവം. ബാക്കി എത്ര?

ബിക്രംജിത്

കെട്ടിടം പണിക്കു നിയോഗിച്ച തൊഴിലാളികളുടെ സ്ഥിതി പരിതാപകരമായിരുന്നു. ഇക്കാര്യം അന്വേഷിച്ച കമ്മിഷന്‍ കണ്ടെത്തിയത് 114 തൊഴിലാളികള്‍ക്ക് ഒരു കക്കൂസ് വീതമാണ് ബിക്രംജിത് നല്‍കിയത്, കിടക്കാന്‍ കിടക്ക എന്ന പേരില്‍ ഒരു കഷണം പ്ലൈവുഡും. കക്ഷിയുടെ കമ്പനിയില്‍ ഇങ്ങിനെ നരകിക്കുന്ന ദിവസക്കൂലിക്കാരുടെ എണ്ണം - ഇരുപത്തിയയ്യായിരം. ഇവരെ ഊറ്റി ഊറ്റിയാണ് പഹയന്‍ കാശുണ്ടാക്കിയത്. അല്ലെങ്കില്‍ ജലന്ധറിലെ മെഹര്‍ചന്ദ് പോളിടെക്നിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് ഡിപ്ലോമയുമായി വന്നവന്‍ വര്‍ഷം ഒരു ലക്ഷം കോടി turnover ഉള്ള കമ്പനി പടുത്തുയര്‍ത്തുമോ?


ലളിത് ഭാനോട്ടും സുരേഷ് കല്‍മാഡിയും

ഗയിംസ് വില്ലേജ്. ആലുവാലിയയുടെ ഈ വികൃത ശിശുവിനെ നമ്മുടെ മൈ...മാര്‍ക്ക് പെരുത്തു ഇഷ്ടമായി. മൂത്രവും പട്ടിക്കാഷ്ടവും പാനും നാറുന്ന മുറികള്‍ക്ക് ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു സംഘാടക സമിതിയുടെ ജനറല്‍ സെക്രട്ടറി ലളിത് ഭാനോട്ട് പറഞ്ഞത്. "See everyone has a different standard of cleanliness. The rooms of the Games village are clean according to you and me, but they have some other standard of cleanliness." നന്നാവരുത് നാറികളെ, ഒരിക്കലും നന്നാവരുത്!

25 comments:

 1. വായന പിന്നെ, ചോദിക്കട്ടെ? എവിടെ ആയിരുന്നൂ...????

  ReplyDelete
 2. "നന്നാവരുത് നാറികളെ, ഒരിക്കലും നന്നാവരുത്!" ഇതിനോട് കൂട്ടി ചേര്‍ത്ത്‌ ഇന്ത്യയുടെ അഭിമാനഭാജനം ശ്രീമതി പിടി ഉഷ ചേച്ചികൂടി പറഞ്ഞത്‌ കേള്‍ക്കണം. "വിദേശങ്ങളിലും, വളരെ പരിമിതമായ സൗകര്യങ്ങളെ, ഞങ്ങള്‍ക്ക് കിട്ടിയിരുന്നുള്ളൂ...", ഉഷ ചേച്ചിയേ... പരിമിതമായ സൗകര്യങ്ങള്‍ എന്നാല്‍ വൃത്തിയില്ലായ്‌മ എന്ന് ചേച്ചിയോട് ആരാ പറഞ്ഞത്‌?

  ReplyDelete
 3. ഇതൊക്കെ ചേച്ചിയോട് ആരെങ്കിലും പറയണോ റിസ്സേ..? ഇതൊക്കെ പാരംബര്യമായിട്ട് കിട്ടുന്നതല്ലേ....

  ReplyDelete
 4. വേദനിപ്പിക്കുന്ന സത്യങ്ങള്‍ , ഞെട്ടിപ്പിക്കുന്നതും.

  ReplyDelete
 5. ഇപ്പോള്‍ ഒരുമാതിരിയൊക്കെ മെച്ചപ്പെട്ടെന്ന് കേള്‍ക്കുന്നു.
  പക്ഷെ ഉണ്ടായ നാണക്കേടില്‍ നിന്നും കരകയറാന്‍ ഇനി ഒരു ഗെയിംസ് കിട്ടിയാലും നടക്കില്ല.
  കല്‍മാഡിമാരൊന്നും സമ്മതിക്കില്ല.

  മാക്രിയുടെ വനവാസം കഴിഞ്ഞോ?

  ReplyDelete
 6. മാക്രീസുനു തുല്യം മാക്രീസ് മാത്രം!
  (മാക്രിയെങ്ങാനും മുങ്ങുന്ന പോക്രിത്തരം കാണിച്ചാല്‍ .. ങാഹാ..)

  അപകടങ്ങള്‍ ഒന്നു വരാതിരുന്നാല്‍ മതിയായിരുന്നു. ..

  ReplyDelete
 7. അമ്മയെ കൂട്ടികൊടുതതലും വേണ്ടില്ല പണമുണ്ടാക്കണമെന്നു
  കരുതുന്ന തന്തയില്ലാത്ത രാഷ്ട്രീയ നാറികളെ ചുമക്കുന്ന നമ്മുടെയൊക്കെ തലേ വര...
  ഇവനോക്കയാണ് അടുത്ത നൂറ്റാണ്ടില്‍ ഇന്ത്യയെ ലോക ശക്തി ആക്കാന്‍ പോകുന്നത്,,,
  ത്ഫൂ...
  നമുക്ക് രാഷ്ട്രീയവും, മതവുമൊക്കെ പറഞ്ഞു തര്‍ക്കിച്ചു വാളെടുത്തു വെട്ടിചാവാം..
  ആണും പെണ്ണും കേട്ട നമ്മുടെ ജനതയ്ക്ക് ഇതിനെക്കാള്‍ നല്ല നേതാക്കളെ എവിടെ കിട്ടാന്‍ .
  യഥാ പ്രജ തഥാ രാജാ..!

  ReplyDelete
 8. Maakri back with a bang!!! Will read later :)

  ReplyDelete
 9. നന്നാവരുത്‌ നാറികളെ,ഒരിക്കലും. നന്നാവില്ല അതന്നെ.

  ReplyDelete
 10. അഭിമാന പൂരിതമന്തരംഗം...

  ReplyDelete
 11. Edoo ninaku okeey inganey ezhyuthan ariylooo...
  tholi veluppan marru randu bathroom footoo kanichituu namude INdia kari thechu kanikan nokumbol nine poleee mairenmarruuu kundi kanichu kodukum avamarku.... neee jeevikunathu india yil annu... nammuku problem undu ok . we have to rectify that .. allathey athu mattu lavarku kanichu koduthu eembhakam vittu nilkan padilaaa... ninde veetil problems undengil nee athu seriyakathey nattukarodu athu foto , video iduthu kanikumooo??????????mairandiiiii.
  nammal anganey annuuu.. ellam thikanchavar ennu vicharichu nadakum ... arum oru karyam cheyilaaa.. varthamanam , kusumbhu asuyaaa.. ellam nirchu ketti pazha kanchi kudichu embakam vittu nadakum .. adhyam neee nanavan nokuka ... alengil malarnu kidanuuuu karpichu thupukaa. pulayadi moneeee..common wealth gamesnde bhaki foto nee kanditundooo... maireee

  ReplyDelete
 12. ഇല്ലില്ല, ഞാന്‍ നന്നാവും ....

  ReplyDelete
 13. Nice post..and nice to see you are back after the long break...

  ReplyDelete
 14. എന്തായാലും നന്നായി ..ഇത്രേം സൗകര്യം ഒരുക്കും എന്നാരും കരുതിക്കാണില്ല ..പേടിക്കണ്ട ചോദിക്കാനും പറയാനും ആരും വരത്തില്ല മുക്കിക്കോ ....

  ReplyDelete
 15. no more words, indiayude abhimanam kalanju kulicha kazhuveride makkal ...

  ReplyDelete
 16. തിരിച്ചുവരവിന് ഒരു വെൽക്കം പാർട്ടിയായി എഴുതിയ പോസ്റ്റാണിത്...

  winterblogs

  The rooms of the Games village are clean according to you and me, but they have some other standard of cleanliness...

  ...യൂറോപ്യൻ സ്റ്റാൻഡേഡ്സ് നമുക്കിപ്പോഴും ആഡംബരമാണല്ലേ....

  ReplyDelete
 17. മാക്രി വന്നെ ക്രി ക്രി

  ReplyDelete
 18. നന്നാവാണോ...നമ്മളോ...എവടെ :)

  ReplyDelete
 19. മാക്രിയെ...തിരിച്ചു വന്നത് നന്നായി. ഇനി പോകരുത്, ട്ടാ.

  നല്ല പോസ്റ്റ്‌, നമ്മ നന്നാവില്ല.

  ReplyDelete
 20. GREAT POST!GREAT RESEARCH . PLS KEEP WRITING.

  ReplyDelete
 21. തിരിച്ച് വരവിൽ വെടിക്കെട്ട് പോസ്റ്റ്. ഇനി നീണ്ട അവധി എടുക്കരുത് മാക്രി

  ReplyDelete
 22. എങ്ങനെയെങ്കിലും ഉണ്ടാക്കിത്തീർത്തല്ലോ...
  ഇപ്പൊ വലിയ കച്ചറകളൊന്നും ഇല്ലാതെ തന്നെ ഈ കോളനിബാക്കി ഗെയിംസ് നടക്കുന്നതിൽ സന്തോഷം..

  ഇനി എന്തായാലും അടുത്തകാലത്തൊന്നും ഒരു ഇന്റർനാഷനൽ ഇവന്റിന്റെ പേരിൽ നാട്ടുകാരുടെ പള്ളക്കടിക്കാൻ ചാൻസ് കിട്ടുമെന്ന് തോന്നുന്നില്ല..

  ReplyDelete
 23. നന്നാവാനോ... ന്‍റെ പട്ടി വരും... പട്ടി...

  ReplyDelete