Monday, 27 January 2014

ബേനസീറും ഇമ്രാനും പ്രണയിച്ചുവോ?


ബേനസീറും ഇമ്രാന്‍ ഖാനും കാമുകീകാമുകന്മാരായിരുന്നുവോ? എന്ന് Christopher Sandford പറയുന്നു. അയാളുടെ പുതിയ പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന മാലപ്പടക്കത്തിന്‍റെ ഇങ്ങേ തുമ്പാണിത്. കക്ഷി പറയുന്നത് വിശ്വസിച്ചാല്‍ ഒരു പക്ഷെ, ഇമ്രാനും ബേനസീറും കിടപ്പറ പങ്കിട്ടിട്ടുമുണ്ട്.

അവസാനകാലം വരെ രാഷ്ട്രീയത്തില്‍ ഇവര്‍ ശത്രുപക്ഷങ്ങളില്‍ ആയിരുന്നു. അല്ലെങ്കില്‍ പൊതു ജനം ധരിച്ചത് അങ്ങിനെ. എന്നാല്‍ ഈ പ്രണയ കഥ എന്ന്, എവിടെ നടന്നു? ഓക്സ്ഫഡില്‍, 1975ല്‍. ഇവര്‍ രണ്ടു പേരും അവിടെ വിദ്യാര്‍ഥികള്‍. കാഴ്ചയില്‍ സുമുഖനായ ഇമ്രാനില്‍ ബേനസീര്‍ വീഴുകയായിരുന്നു. അയാള്‍ Keble കോളേജില്‍, അവള്‍ Lady Margaret Hallല്‍. അങ്ങേയറ്റം രണ്ടു മാസത്തോളം വരെയേ ആ ബന്ധം നീണ്ടു നിന്നുള്ളൂ. അതിനകം ഇമ്രാന്‍റെ അമ്മച്ചി ഇടപെട്ട് രണ്ടിനെയും കെട്ടിക്കാന്‍ നോക്കിയെങ്കിലും അത് നടന്നില്ല.

Imran Khan

ഓക്സ്ഫഡില്‍ അക്കാലത്ത് ഇവര്‍ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ചുറ്റുമുള്ളവര്‍ കിക്കിക്കി എന്ന് ചിരിക്കുമായിരുന്നത്രേ. രണ്ടിന്‍റെയും പ്രണയ കഥ കൂട്ടുകാര്‍ക്കിടയില്‍ പ്രസിദ്ധമായിരുന്നു. എന്ത് കൊണ്ടാണ് ഇവരുടെ വിവാഹം നടക്കാതെ പോയതെന്നറിയണമെങ്കില്‍ Sanford സായിപ്പിന്‍റെ പുത്തകം കയ്യില്‍ കിട്ടണം. എങ്കിലും കിട്ടിയ അറിവ് രണ്ടു കാരണങ്ങള്‍ ഉണ്ടാവാം:
1) ഇമ്രാന്‍റെ താല്പര്യം നശിച്ചു
2) ബെനസീറിന്‍റെ കുടുംബ മഹിമ.
രണ്ടാമതൊരു ആലോചനയില്‍ ഞാന്‍ ആദ്യ കാരണം തള്ളി. രണ്ടാമത്തെ സംഗതിയാവും അല്പം കൂടി ലോജിക്കല്‍. കാരണം അന്ന് ഇമ്രാന്‍ ആരുമല്ല. ബേനസീര്‍ ഒരു രാഷ്ട്രത്തലവന്‍റെ മോളും. നിക്കാഹ് നടക്കുമോ? ഇല്ല

അവള്‍ ഓക്സ്ഫഡിലെ കുട്ട്യോളുടെ പൊളിറ്റിക്കല്‍ ക്ലബ്ബായ ഓക്സ്ഫഡ് യൂണിയന്‍റെ പ്രസിഡണ്ടും ആയിരുന്നു. ഈ ക്ലബ്‌ ചില്ലറ സംഗതി ഒന്നുമല്ല. അവിടെ വെള്ളിയാഴ്ച്ച പ്രസംഗിക്കാന്‍ വരുന്നത് പലപ്പോഴും രാഷ്ട്രത്തലവന്മാരും ഹോളിവൂഡ്‌ നടന്മാരും. കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്നവരില്‍ ചിലര്‍ - Pierce Brosnan, Pervez Musharaff, Madeleine Albright, Michael Douglas, Cherie Blair (കെട്ടിയവന്‍ ടോണി ഓക്സ്ഫഡ് ഉല്പന്നം തന്നെ), Michael Jackson.

കഴിഞ്ഞ തവണ നഗരം സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ ഓക്സ്ഫഡ് യൂണിയനിലും കയറി. ഈ ക്ലബ്ബിന്‍റെ ഒന്നാം നിലയില്‍ നിന്ന് രണ്ടാം നിലയിലേക്ക് പടികള്‍ കയറുമ്പോള്‍ ഒരു വശത്ത് ഭിത്തിയില്‍ പഴയ ചിത്രങ്ങള്‍. അതില്‍ അറുപതുകളിലെ ഭാരവാഹികളില്‍ എനിക്ക് മുഖ പരിചയം ഉള്ള രണ്ടു പേര്‍ - നമ്മുടെ പ്ലാനിംഗ്‌ കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ Montek Singh Ahluwaliaയും (പ്ലാനിംഗ്‌ കമ്മിഷന്‍ ചെയര്‍മാനും Oxonian തന്നെ - മന്‍മോഹന്‍ സിംഗ്) ഗിരീഷ്‌ കര്‍ണാടും.


ഇമ്രാനും ബേനസീറും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് കരുതാന്‍ ന്യായം? പഴയ കൂട്ടുകാരുടെ മൊഴികള്‍. 'ഇമ്രാന്‍ എല്ലാവരുടെയും കൂടെ കിടന്നിട്ടുണ്ട്' എന്നവരുടെ പക്ഷം. 'Lion of Lahore' എന്ന വിളിപ്പേര് ക്രിക്കറ്റിന്‍റെ കളിക്കളത്തില്‍ വച്ച് കിട്ടിയതായിരുന്നില്ല, മറിച്ച് മറ്റൊരു തരം കളിക്കളത്തിലെ തകര്‍പ്പന്‍ വിജയങ്ങളുടെ സ്മരണാര്‍ത്ഥം ചാര്‍ത്തിക്കിട്ടിയതായിരുന്നു.

ഇത്തരം വഴിവിട്ട ബന്ധങ്ങളെ ഓക്സ്ഫഡ് സര്‍വകലാശാല പ്രോത്സാഹിപ്പിക്കുമോ? ഉവ്വ്, എന്ന് തന്നെയല്ല തടസ്സപ്പെടുത്തുന്നത് കുറ്റമാണ് താനും. അവിടെ ഇപ്പോള്‍ പഠിക്കുന്ന പെണ്ണിന് തന്‍റെ കാമുകനെ കൂടെ താമസിപ്പിക്കണോ? അധികൃതര്‍ റെഡി. അവര്‍ ഹോസ്റ്റല്‍ മെയിന്‍ ഗെയ്റ്റിന്‍റെ താക്കോല്‍ (key fob) ഒരെണ്ണം കാമുകനും നല്‍കും!

ഇതിലുമൊക്കെ രസമാണ് അവിടെ 2006ലെ വേനല്‍ക്കാലത്ത് നടന്ന സംഭവം. സര്‍വകലാശാലയുടെ കീഴിലുള്ള Lincoln കോളേജിലെ ബാറില്‍ നിന്ന് രാത്രിയില്‍ പുറത്തിറങ്ങിയ ഇരുപതു കുട്ടികള്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ ഒരു മുറിയില്‍ നടന്ന ലൈംഗിക വേഴ്ച തുറന്നു കിടന്ന ജനാലയിലൂടെ ഒളിഞ്ഞു നോക്കി. ഇരുപതു മിനിട്ട് കടന്നു പോയപ്പോഴാണ് വദന സുരതത്തില്‍ ഏര്‍പ്പെട്ടിരുന്ന പെണ്ണും ചെറുക്കനും ഈ സംഗതി അറിയുന്നത്. 'Oh My God' എന്ന് കരഞ്ഞ അവള്‍ പക്ഷെ, ജനല്‍ അടക്കാതെ കര്‍ട്ടന്‍ മാത്രം വലിച്ചിട്ട് ചെയ്തോണ്ടിരുന്ന ജോലി 'പൂര്‍'ത്തിയാക്കാന്‍ പോയി. പയ്യന്മാര്‍ അതിനകം മൊബൈല്‍ ക്യാമറയില്‍ വീഡിയോ എടുത്തിരുന്നു. അടുത്ത ദിവസം അത് ഇന്റര്‍നെറ്റില്‍ പൊങ്ങി. പെണ്ണ് പരാതിയുമായി കോളേജ് ഡീനിന്‍റെ അടുക്കലെത്തി. ഫലമോ? വീഡിയോ എടുത്ത Jack Orr-Ewing എന്ന പത്തൊമ്പതുകാരന്‍ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷനില്‍. വീഡിയോ മറ്റു കൂട്ടുകാരെ കാണിച്ച Martin Tilburyക്ക് ഫൈനും ഒരു മാസത്തേക്ക് കോളേജ് ബാറില്‍ നിരോധനവും. പോരാത്തതിനു രണ്ടു മാസത്തെ കമ്മ്യൂണിറ്റി സര്‍വീസും! ശിക്ഷയെപ്പറ്റി ജാക്ക് പറഞ്ഞത് - 'ridiculous'.

Jack Orr-Ewing

നമുക്ക് ബെനസീറിലേക്ക് തിരിച്ചുവരാം. തള്ള പഠിച്ചു പോയതിനു ശേഷം മൂന്ന് പതിറ്റാണ്ടുകള്‍ ആയി. ഇപ്പോള്‍ സര്‍വകലാശാലയില്‍ വിലസുന്നത് മോന്‍ Bilawal Bhutto. തള്ള മരിച്ച സമയത്ത് പാക്കിസ്ഥാനിലെ പത്രക്കാര്‍ മോന്‍റെ കോപ്രായങ്ങളുടെ ചിത്രങ്ങള്‍ ഒന്നാം പേജില്‍ എടുത്തടിച്ചാഘോഷിച്ചു. നിങ്ങള്‍ക്കും കാണാം:



No comments:

Post a Comment