Monday 27 January 2014

പ്രഭാകരന്‍ മലയാളി: നല്ല മണ്ടത്തരം

മാതൃഭൂമി കൊല്ലം ലേഖകന്‍ വി.ബി. ഉണ്ണിത്താന്‍ പുലിയുടെ വാലാണെന്ന് കരുതി പിടിച്ചത് എലി വാലില്‍ ആയിപ്പോയി. അദ്ദേഹം റിപ്പോര്‍ട്ട്‌ ചെയ്തത് പ്രകാരം പ്രഭാകരന്‍റെ പിതാവ് വേലുപ്പിള്ള കൊല്ലത്ത് നിന്ന് നാടുവിട്ടുപോയി ജാഫ്നയില്‍ ഒരു സ്റ്റോര്‍ നടത്തിയ കക്ഷിയാണത്രെ.

ഈ കഥയില്‍ വിശ്വാസം പോരാഞ്ഞു ഞാന്‍ ഇന്ന് Inside an Elusive Mind: Prabhakaran എടുത്തു ശ്രദ്ധിച്ച്‌ വായിച്ചു. പ്രഭാകരനെ ഒരു തവണ എങ്കിലും നേരില്‍ കണ്ടിട്ടുള്ള, അയാളുടെ സ്വദേശത്തു പോയിട്ടുള്ള മാധ്യമ പ്രവര്‍ത്തകന്‍ നാരായണ്‍ സ്വാമി എഴുതിയ പുസ്തകം ആണിത്. അതില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങിനെ: "Prabhakaran's family lived in a coastal village, perched on the northern edge of Jaffna peninsula. Over the years merged into a small town called Velvettiturai, or VVT in short. His forefathers had migrated about 200 years ago from Tamil Nadu".

പൊരുത്തക്കേടുകള്‍ ഇവിടെ തുടങ്ങുകയായി. മാതൃഭൂമി പറയുന്നത് പ്രകാരം വേലുപ്പിള്ള വീട് വിട്ടു പോകുന്നത് 21 വയസ്സുള്ളപ്പോള്‍. സ്ഥലത്ത് പോയി അന്വേഷിച്ച നാരായണ്‍ സ്വാമി പറയുന്നു, അവര്‍ രണ്ടു നൂറ്റാണ്ടുകളായി അവിടെ ജനിച്ചു വളര്‍ന്നവരാണെന്ന്. ഇനിയും തെളിച്ച് അദ്ദേഹം പറയുന്നു: "Prabhakaran's father, Velupillai, was born in January 1924 in Singapore, where his father worked in the postal service" (page 19, Chapter 3, Inside an Elusive Mind: Prabhakaran).

സിംഗപ്പൂരില്‍ ജനിച്ചു വളര്‍ന്ന മിസ്റ്റര്‍ വേലുപ്പിള്ള ലങ്കയിലേക്ക് തിരിച്ചു പോന്നത് വിവാഹ സമയത്തായിരുന്നു, 1947ല്‍. സര്‍ക്കാര്‍ സര്‍വീസില്‍ ക്ലാര്‍ക്ക് ആയി ഔദ്യോഗിക ജീവിതം തുടങ്ങി. പിരിയുമ്പോള്‍ District Land Officer എന്ന തസ്തികയില്‍ ആയിരുന്നു.

വീട് വിട്ടു കറങ്ങി നടന്ന പ്രഭാകരന്‍ വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ പിതാവ് വേലുപ്പിള്ളയെപ്പറ്റി പറഞ്ഞതെല്ലാം ബഹുമാനത്തോടെ ആയിരുന്നു. "My father set an example through his own personal conduct. He would not even chew betel leaves. I modelled my conduct on his......He was strict, yes, but also soft and persuasive".

പുസ്തകം എഴുതിയ കക്ഷി പ്രഭാകര ന്‍റെ നാട്ടില്‍ പോയതിന്‍റെ വിവരണം ഇതാ: "In 1988, when I made it to Prabhakaran's birthplace in Velvettiturai on the northern edge of Sri Lanka, I saw a group of young LTTE boys run past me towards the coast. One carried an anti-Tank weapon while two others had what looked like AK-47 rifles. As they quickly disappeared among a row of boats, I noticed that they were laughing - as if the weapons in their hands were some sports goods. As I made my way out of the village, I stumbled upon a grim-looking foot patrol of Gurkhas of the Indian Army on the trail of the militants".

ഇനി മാതൃഭൂമിക്ക് ഇങ്ങിനെ ഒരു അബദ്ധം പറ്റാനുള്ള കാരണങ്ങള്‍ നോക്കാം. പത്രങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ ചൂടന്‍ വാര്‍ത്തകള്‍ ആദ്യം അച്ചടിക്കുന്നവന്‍ മിടുക്കനാകുന്നു. കൊല്ലം ജില്ലയില്‍ മാതൃഭൂമി യൂണിറ്റ്‌ തുടങ്ങിയിട്ട് എട്ടു വര്‍ഷം കഷ്ടി ആയിട്ടുണ്ടാവാം. മനോരമ പണ്ടേ വേര്‍ ഉറപ്പിച്ച സ്ഥലം. സ്വാഭാവികമായും ഉണ്ണിത്താന് ഇത്തരം ഒരു കഥ കയ്യില്‍ കിട്ടിയപ്പോള്‍ രണ്ടാമത് ഒരിടത്ത് ചെക്‌ ചെയ്യാന്‍ ഉള്ള സാവകാശം കിട്ടിയില്ല. അല്ലെങ്കില്‍ ആവേശം കൂടിപ്പോയിരിക്കാം.

കൊല്ലം നഗരത്തില്‍ ഒരു പത്രക്കാരനോ, സാദാ ജനത്തിനോ ഇത്തരം സംശയം ഉണ്ടായാല്‍ ചോദിക്കാന്‍ പറ്റിയ ആളുകളില്ല. ഇനി പുസ്തകം നോക്കി കിട്ടിയ വിവരങ്ങള്‍ ഒത്തു നോക്കാമെന്ന് വച്ചാല്‍ രവി മുതലാളി പണിതു കൊടുത്ത പബ്ലിക്‌ ലൈബ്രറിയില്‍ അതിനു പറ്റിയ പുസ്തകങ്ങളും ഉണ്ടാവില്ല. ഞാന്‍ വായിച്ച പുസ്തകം ഇന്ത്യയില്‍ Konark കമ്പനിയാണ് പ്രസിദ്ധീകരിച്ചത്. ഇത് കേരളത്തില്‍ എത്ര പേരുടെ അടുത്ത് ഉണ്ടാവും? ഉണ്ടെങ്കില്‍ അത് തപ്പിപ്പിടിച്ചു അന്വേഷിക്കുംപോഴേക്കും മനോരമയും കഥ മണത്തറിയില്ലേ? അതിനാല്‍ കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി എന്ന തോന്നലില്‍ ഉണ്ണിത്താന്‍ ചെയ്തുപോയ പാതകമാണിത്. അങ്ങ് ക്ഷമി.

3 comments:

  1. ഇന്നത്തെ മാധ്യമങ്ങളുടെ ദയനീയാവസ്ഥ തുറന്നു കാട്ടുന്ന സംഭവം. (പോസ്റ്റുകള്‍ ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല. ഇന്നെന്താ ഒരു കുത്തൊഴുക്ക്?)

    ReplyDelete
  2. വെട്ടതാൻ സാർ അറിഞ്ഞില്ലേ മറ്റേ ബ്ലോഗ്‌ ഇപ്പോൾ വർക്ക്‌ ചെയ്യുന്നില്ല അതാ. :)

    ReplyDelete
  3. വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിയ്ക്കുന്നു

    ReplyDelete