നോവല്‍ എഴുതാന്‍ ജോലി ഉപേക്ഷിച്ചു വീട്ടിലിരുന്ന ടീവീ ജേണലിസ്റ്റ് പതുക്കെ ഒരു കാര്യം ശ്രദ്ധിക്കുന്നു. പതിനാറു വയസ്സുള്ള മകന്‍ പരീക്ഷകളില്‍ സ്ഥിരമായി തോല്‍ക്കുകയാണ്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അറിയുന്നു, കക്ഷി സ്കൂളില്‍ പോകാറേ ഇല്ലെന്ന്.
ഉപദേശിച്ചു, കക്ഷി കേള്‍ക്കുന്ന മട്ടില്ല. അവസാനം ഡേവിഡ് ഗില്‍മോര്‍ തന്‍റെ മകന് മുന്നില്‍ ഒരു നിര്‍ദ്ദേശം വയ്ക്കുന്നു - വീട്ടു വാടക തരണ്ട, സ്കൂളില്‍ പോകേണ്ട, ഫ്രീ ഭക്ഷണം തരാം, യാതൊരു ഉത്തരവാദിത്തവും വേണ്ട. പകരം ആഴ്ചയില്‍ താന്‍ തെരഞ്ഞെടുക്കുന്ന മൂന്നു പടങ്ങള്‍ കാണണം. മുഴുവനും കാണണം.
ജെസ്സി എന്ന തലതിരിഞ്ഞ സന്താനം അങ്ങിനെ പടം കാണാനിരുന്നു. ആദ്യ ചിത്രം ഫ്രോണ്‍ഷ്വാ ട്രൂഫോയുടെ (Francois Truffaut) 400 Blows. ഹൈസ്കൂള്‍ പഠനം ഉപേക്ഷിച്ചു കറങ്ങാന്‍ പോയ മനുഷ്യനാണ് ട്രൂഫോയും. ഇരുപതാം വയസില്‍ അനുകമ്പ തോന്നിയ ഒരു പത്രാധിപര്‍ ഇദ്ദേഹത്തെ ഫിലിം റിവ്യൂ എഴുതാന്‍ അനുവദിക്കുന്നു. പിന്നെ ഉണ്ടായത് ഫ്രഞ്ച് സിനിമയില്‍ ഒരു പുതു തരംഗമായിരുന്നു.
അപ്പനും മകനും കൂടിയുള്ള പടം കാഴ്ച മൂന്നു വര്‍ഷം നീണ്ടു. അതിനിടെ എത്രയെത്ര പടങ്ങള്‍ - നല്ലതും ചീത്തയുമായി. A Street Car Named Desire, Aliens, Aguirre the Wrath of God, 39 Steps, 2001: A Space Odyssey, Casablanca, Chinatown, Citizen Kane, Dr. No, Duel, Breakfast at Tiffany's, Jaws, La Dolce Vita, Last Tango in Paris, La Samourai, Lolita, High Noon, Giant, North by Northwest, Out of Sight, Poltergeist, Psycho, Pretty Woman, Ran, Roman Holiday, Scarface, The Bicycle Thief, The Exorcist, The French Connection, The Godfather, The Great Gatsby, Vanya on 42nd Street..........
അവസാനം തന്‍റെ ഈ പ്രത്യേക അനുഭവം മുഴുവനും പുസ്തക രൂപത്തില്‍ ആക്കാന്‍ ഡേവിഡ് ഗില്‍മോര്‍ തീരുമാനിച്ചു. അങ്ങിനെ ഞാന്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന Film Club എന്ന ഓര്‍മ്മക്കുറിപ്പ് രൂപം കൊണ്ടു. ഇവരുടെ അനുഭവങ്ങള്‍ വായിച്ചു തുടങ്ങിയപ്പോള്‍ പണ്ട് വായിച്ച ഒരു പുസ്തകം ഓര്‍മയിലേക്ക് വന്നു - Zen and the Art of Motorcycle Maintenance (Robert M. Pirsig/1974). ഗില്‍ മോറിന്‍റെ ഗ്രന്ഥത്തിന് അത്ര തത്വജ്ഞാനത്തിന്‍റെ ആഴങ്ങള്‍ അവകാശപ്പെടാനില്ല. എന്നാല്‍ ഓരോ സിനിമകള്‍ കാണുന്നതിനും മുന്‍പ് അദ്ദേഹം ജെസ്സിക്ക് നല്‍കുന്ന വിവരണങ്ങള്‍ എനിക്ക് 'ക്ഷ' പിടിച്ചു (അല്ലെങ്കില്‍ ങ്ക/ക്ക/ങ്ര പിടിച്ചു).
Next I showed Jesse Citizen Kane (1941), "Pretty good, by no way the best film ever made", John Huston's Night of the Iguana (1964), "Bullshit". Then On the Waterfront (1954), which had won eight Oscars.I started with the rhetorical question: is Marlon Brando the greatest film actor ever?Then I did my pitch. I explained to Jesse that On the Waterfront appears to be about cleaning up corruption on the New York docks, but what it's really about is the accelerating emergence of a new form of acting style in American movies, the Method. The results, where actors personalise a character by connecting it to real-life experience, can be over-personal and wanky, but here, they're divine.I went on to explain that there are a number of ways you can look at the film. On a literal level, it's an exciting story about a young man, played by Brando, who is faced with a real crisis of conscience. Does he allow evil to go unpunished, even though it's been committed by his friends? Or does he speak up?
ഇന്നലെ ഫിലിം ക്ലബ് വായിച്ചു തീര്‍ന്നപ്പോള്‍ തീരണ്ടായിരുന്നു എന്ന് തോന്നി. യു ട്യൂബില്‍ അപ്പനും മകനും നല്‍കിയ അഭിമുഖവും കണ്ട്, ചോറ് വച്ചപ്പോള്‍ സൂക്ഷിച്ചു വച്ച കഞ്ഞിവെള്ളവും കുടിച്ചു വെറുതെ ചിന്തയില്‍ ആണ്ടു പോയി. അഴിഞ്ഞു പോയ പട്ടം പോലെ ചിന്ത കാട് കയറും മുന്‍പ് എപ്പോഴോ ഞാന്‍ ഇങ്ങിനെ സ്വയം ചോദിച്ചു: 'ഇത്തരം ഒരു അപ്പന്‍ എനിക്കുണ്ടായിരുന്നെങ്കില്‍'.
ഡേവിഡ് ഗില്‍മോറും ജെസിയും
Were r u makri these days?
ReplyDelete