Monday 27 January 2014

Anaconda തമിഴനോ?



ഞെട്ടരുത്. അനക്കൊണ്ട ദക്ഷിണ അമേരിക്കയില്‍ കാണപ്പെടുന്ന വമ്പന്‍ പാമ്പാണെങ്കിലും കക്ഷിയുടെ പേര് വന്നത് തമിഴില്‍ നിന്ന്. ആനയെ കൊന്നവന്‍ എന്നര്‍ത്ഥം വരുന്ന 'anaikkonda' യാണ് ഈ വാക്കിന്‍റെ ഉത്ഭവം എന്ന് പണ്ഡിതര്‍ പറയുന്നു. ഇത് ഇപ്പോള്‍ ഒരു തര്‍ക്ക വിഷയം. സിംഹളന്‍മാരുമായാണ് ഇക്കാര്യത്തില്‍ തമിഴരുടെ മത്സരം. Merriam Webster, The Concise Oxford Dictionary of English Etymology എന്നിവ ഇത് സിംഹളമാണെന്ന് പറയുമ്പോള്‍ Online Etymology Dictionary തമിഴ്‌ വാദവും അംഗീകരിക്കുന്നു.

തമിഴന്‍ അത്രയും ചെയ്തെങ്കില്‍ നമ്മളും വെറുതെ ഇരിക്കാമോ? ചില ഇംഗ്ലീഷ് വാക്കുകള്‍ക്കുമേല്‍ മലയാളത്തിനും ഉടമസ്ഥാവകാശം ഉണ്ട്. പണ്ടൊക്കെ കട്ടിയുള്ള ഗ്രന്ഥങ്ങള്‍ ബൈണ്ട് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന പരുക്കന്‍ തുണിയില്ലേ? Calico എന്ന് വിളിക്കുന്ന ഈ തുണിയുടെ പേരു വന്നത് Calicutല്‍ നിന്ന്. നമ്മുടെ കുണ്ടന്മാരുടെ സ്വന്തം കോഴിക്കോട്‌.

ആനക്കൊണ്ട തമിഴന്‍ കൊണ്ട് പോയാലെന്ത്,
ആന'ക്കൊങ്ക' നമുക്ക് സംഭാവന ചെയ്തൂടെ?


വേറെയും ഉണ്ട് നമ്മുടെ സ്വന്തം ആംഗലേയ വാക്കുകള്‍ - coir, teak എന്നിവ നിസ്സംശയം Non Resident Malayalees തന്നെ. ഇനി സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെന്ന് Jack fruit ചോദിക്കുമ്പോഴും ഓര്‍ക്കുക, ഇതൊരു മലയാള വാക്കാണെന്ന്.
പക്ഷെ, എന്നെ ഞെട്ടിച്ച വാക്ക് ഇപ്പറഞ്ഞത്‌ ഒന്നുമായിരുന്നില്ല. അത് shampoo ആയിരുന്നു. ഇത്രയുംനേരം പറഞ്ഞ വാക്കുകള്‍ പലതും സാന്ദര്‍ഭികമായി ഉപയോഗിക്കുന്നവ ആണെങ്കില്‍ ഷാമ്പൂ ഇല്ലാത്ത ദൈനംദിന ജീവിതം സായിപ്പിനും മദാമ്മക്കും ഉണ്ടോ (ചിലര്‍ ആഴ്ചയില്‍ ഒരിക്കലെ കുളിക്കൂ എന്നത് ഞാന്‍ മറക്കുന്നില്ല). ഈ വാക്ക് വന്നത് ഹിന്ദിയില്‍ നിന്ന്.
Shampoo:
1762, "to massage," from Anglo-Indian shampoo, from Hindi champo, imperative of champna "to press, knead the muscles," perhaps from Skt. capayati "pounds, kneads." Meaning "wash the hair" first recorded 1860; extended 1954 to carpets, upholstery, etc. The noun meaning "soap for shampooing" first recorded 1866. (sources: Online Etymology Dictionary, Merriam Webster Dictionary).

ഇനി യുവമോര്‍ച്ച, എബിവിപി, ബിജെപി പ്രവര്‍ത്തകര്‍ക്ക് രോമാഞ്ചം അണിയാനുള്ള അവസരം ഇതാ. പുരിയിലെ പ്രസിദ്ധമായ ജഗന്നാഥ രഥത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും എന്ന് കരുതുന്നു. ആ രഥമാണ് ഇംഗ്ലീഷില്‍ juggernaut ആയി മാറിയത്.
Juggernaut:
Hindi Jagannāth, literally, lord of the world, title of Vishnu (Merriam Webster Dictionary), 1638, "huge wagon bearing an image of the god Krishna," especially that at the town of Puri, drawn annually in procession in which (apocryphally) devotees allowed themselves to be crushed under its wheels in sacrifice. Altered from Jaggernaut, a title of Krishna (an incarnation of Vishnu), from Hindi Jagannath, lit. "lord of the world," from Skt. jagat "world" + natha-s "lord, master." The first European description of the festival is by Friar Odoric (c.1321). Fig. sense of "anything that demands blind devotion or merciless sacrifice" is from 1854. (source: Online Etymology Dictionary).

അമേരിക്കയില്‍ സംപ്രേഷണം ചെയ്യുന്ന അക്കരക്കാഴ്ചയില്‍ ഇടയ്ക്കു പ്രത്യക്ഷപ്പെട്ട ക്യാന്‍ഡി ചരക്കിനെ ഓര്‍ക്കുന്നുണ്ടോ? തെക്കുംമൂട്ടില്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ അച്ചായനെ സഹായിക്കാന്‍ എത്തിയ അവതാരം? അവളുടെ പേരും വന്നത് ഇന്ത്യയില്‍ നിന്ന്:
Candy:
1274, from O.Fr. sucre candi "sugar candy," from Arabic qandi, from Pers. qand "cane sugar," probably from Skt. khanda "piece (of sugar)," perhaps from Dravidian (cf. Tamil kantu "candy," kattu "to harden, condense"). Eye-candy is first recorded 1984, based on a metaphor also found in nose candy "cocaine" (1930). Candyass is from 1950s; candy-striper is 1960s, so called from design of her uniform. (source: Online Etymology Dictionary).

ഇനിയും ഉണ്ട് ദേശി വാക്കുകള്‍ - bungalow, jungle, tea-poy, jackal, cashmere, crimson, emerald. ഇവയില്‍ ചിലതിനു ഒന്നില്‍ കൂടുതല്‍ ഭാഷകളുടെ സ്വാധീനം ഉണ്ടായിരുന്നു എന്നത് ഞാന്‍ വിസ്മരിക്കുന്നില്ല.

എങ്ങിനെയാണ് ഈ വാക്കുകള്‍ ഇംഗ്ലീഷ് ഭാഷയില്‍ എത്തിയത്? നടന്നും കപ്പലേറിയും. മേല്‍പ്പറഞ്ഞ വാക്കുകളില്‍ മിക്കവയും പഴയ വാണിജ്യ ബന്ധങ്ങളില്‍ കൂടി മറുകര എത്തിയവ. ബ്രിട്ടന്‍റെ കോളനിവാഴ്ച്ചക്കാലത്ത് വിവിധ ദേശങ്ങളില്‍ സേവനം അനുഷ്ട്ടിച്ചു തിരിച്ചെത്തിയ സൈനികരും സിവില്‍ ഉദ്യോഗസ്ഥരും കിട്ടിയ വാക്കുകള്‍ സ്വന്തമാക്കി - juggernaut, bungalow, guru, avatar, pundit, karma എന്നിവ എത്തിയത് ആ വഴിക്കായിരുന്നു.

ഇവ കൂടാതെ അടുത്ത കാലത്ത് വിമാനം കയറിയും ചില വാക്കുകള്‍ ബ്രിട്ടനിലും അമേരിക്കയിലും ചെന്ന് പറ്റുന്നില്ലേ?

(ഈ വിഷയത്തില്‍ കൂടുതല്‍ താല്പര്യം ഉള്ളവര്‍ക്ക് ഈ ലിങ്കുകള്‍ ഉപയോഗം ചെയ്തേക്കും: http://www.etymonline.com , http://www.merriam-webster.com/)

No comments:

Post a Comment